Latest Post

വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി നൽകുന്ന പ്രസ്താവനകൾ വായിക്കാൻ വേണ്ടി മാത്രം ഇടുക്കിക്ക് ഒരു എംഎൽഎയെ ആവശ്യമില്ല എന്ന് കേരള കർഷകസംഘം. കർഷകർക്കെതിരെയുള്ള ഇടുക്കി എംഎൽഎ റോയി കെ പൗലോസിൻ്റെ പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. റോയി കെ പൗലോസിന്റെ പ്രസ്താവനക്കെതിരെ കഞ്ഞിക്കുഴിയിൽ പ്രതിഷേധം ശക്തമാകുന്നു. അടിയന്തര ചികിത്സയ്ക്ക് കിലോമീറ്ററുകൾ താണ്ടുന്ന ദുരിതത്തിന് അറുതിവേണം: വാഴത്തോപ്പിൽ മൃഗ പോളിക്ലിനിക് ആവശ്യപ്പെട്ട് എം എൽ എയ്ക്ക് നിവേദനം. ലാബ് ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ചേലച്ചുവട്–വണ്ണപ്പുറം റോഡ് നിർമാണത്തിൽ അപാകതകൾ ഉണ്ട് എം.എൽ.എ റോയി കെ. പൗലോസ് . ഭാവിയിൽ ഗുരുതര അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും ശേഷിക്കുന്ന പ്രവൃത്തികൾ ഗുണനിലവാരത്തോടെ പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും എം എൽ എ. ഉദ്ഘാടന മാമാങ്കങ്ങളില്ലാതെ ചെറുതോണി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനം തുടങ്ങി,ആദ്യ സർവീസ് അടിമാലിക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് യാത്രയ്ക്ക് തുടക്കം. റോ, സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ ബിജെപി ദുർവിനിയോഗം ചെയ്യുന്നു എന്ന് സി.പി. മാത്യു. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതോണിയിൽ കോൺഗ്രസ് പ്രതിഷേധം.

വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി നൽകുന്ന പ്രസ്താവനകൾ വായിക്കാൻ വേണ്ടി മാത്രം ഇടുക്കിക്ക് ഒരു എംഎൽഎയെ ആവശ്യമില്ല എന്ന് കേരള കർഷകസംഘം. കർഷകർക്കെതിരെയുള്ള ഇടുക്കി എംഎൽഎ റോയി കെ പൗലോസിൻ്റെ പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. റോയി കെ പൗലോസിന്റെ പ്രസ്താവനക്കെതിരെ കഞ്ഞിക്കുഴിയിൽ പ്രതിഷേധം ശക്തമാകുന്നു.

അടിയന്തര ചികിത്സയ്ക്ക് കിലോമീറ്ററുകൾ താണ്ടുന്ന ദുരിതത്തിന് അറുതിവേണം: വാഴത്തോപ്പിൽ മൃഗ പോളിക്ലിനിക് ആവശ്യപ്പെട്ട് എം എൽ എയ്ക്ക് നിവേദനം. ലാബ് ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം.

കാലങ്ങളായി കാടുമൂടി കിടന്നിരുന്ന വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം വീണ്ടും കായികതാരങ്ങൾക്കായി ഒരുങ്ങുന്നു. മാധ്യമ വാർത്തകളെ തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ സ്റ്റേഡിയം വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു.

വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയത്തിലെ കാടും പടർപ്പുകളും ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി ഗ്രൗണ്ട് വൃത്തിയാക്കി. നാല് വാർഡുകളിൽ നിന്നായി നിരവധി കായികതാരങ്ങൾ പരിശീലനത്തിന് എത്തുന്ന സ്റ്റേഡിയം വർഷങ്ങളായി അവഗണനയിൽ ആയിരുന്നു. ഏകദേശം 14 വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ…

മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം. 2018-ലെ പ്രളയകാലത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയ സോയിൽ പൈപ്പിംഗ് പ്രതിഭാസമാണോ ഇത് എന്ന സംശയത്തിലാണ് വീട്ടുകാരും സമീപവാസികളും. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജി, റവന്യൂ വകുപ്പുകൾക്ക് വിവരം കൈമാറി.

ചെറുതോണി :മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിലെ ആറ്റുപുറത്ത് വീട്ടിൽ സൂനീർ എ.എസിന്റെ വീടുമുറ്റത്താണ് പുലർച്ചെ മുതൽ അസാധാരണമായ ശബ്ദം കേൾക്കുന്നത്. സൂനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആദ്യം ശ്രദ്ധിച്ച ഈ ശബ്ദം ഭൂമിക്കടിയിലൂടെ ജലം ശക്തമായി ഒഴുകുന്നതിന് സമാനമായിരുന്നു.14 വർഷം മുൻപാണ് പുതുതായി…

ഹൈറേഞ്ചിൽ ഒന്നരമാസം നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം. മണിയാറൻ കൂടി എയ്ഞ്ചൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടുക്കി പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ഹൈറേഞ്ചിൽ ഒന്നരമാസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. മണിയാറൻകുടി എയ്ഞ്ചൽ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ചെസ്, ക്യാരംസ്, പ്ലേയിംഗ് കാർഡ്, ക്രിക്കറ്റ്, വോളിബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾക്കൊപ്പം ഓണപ്പാട്ട്, മാവേലി മത്സരം…

ഇടുക്കി വാഴത്തോപ്പിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയാറൻകുടി ഭാഗത്തുനിന്നുള്ള അനധികൃത സമാന്തര സർവീസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് പ്രദേശത്തെ മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികൾ ആരോപിക്കുന്നു.

ചെറുതോണി :വാഴത്തോപ്പ് പള്ളിത്താഴത്ത്വച്ചാണ് ഇന്നലെ അപകടമുണ്ടായത്. ചെറുതോണിയിൽ നിന്ന് മണിയാറംകുടിയിലേക്ക് പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയും, പള്ളിത്താഴെ സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചെറുതോണിയിൽ നിന്നുവന്ന ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. അപകടസമയത്ത് ഈ വാഹനത്തിൽ…

ചെന്നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മ്ലാവ് പൈനാവിൽ. പരിക്കേറ്റ വന്യജീവിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ വനംവകുപ്പ് വീഴ്ചയെന്ന് നാട്ടുകാരുടെ ആരോപണം.

പൈനാവ്: ചെന്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മ്ലാവ് പൈനാവ് 56 കോളനി തോട്ടിൽ അഭയം തേടി. അല്പസമയം മുമ്പാണ് മ്ലാവ് ജനവാസ മേഖലയിലെത്തിയത്. മൂന്ന് ചെന്നായ്ക്കൾ മ്ലാവിനെ പിന്തുടർന്നെത്തിയതായി പ്രദേശവാസികൾ പറയുന്നു. വിവരമറിഞ്ഞ് വനംവകുപ്പും വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റ മ്ലാവിന്…

സിലിണ്ടർ ഘടിപ്പിച്ച് അടുപ്പ് കത്തിക്കാൻ ശ്രമിച്ച വീട്ടുകാർക്ക് ലഭിച്ചത് ഗ്യാസല്ല, പച്ചവെള്ളം. ഇടുക്കി ജില്ലയിലെ മഞ്ഞപ്പാറയിൽ നിന്നാണ് ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരിമ്പനിലെ സിലിണ്ടർ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ഗ്യാസ് വിതരണത്തിലെ ഗുരുതര വീഴ്ചയെന്ന സംശയം ഉയർത്തുന്ന സംഭവം പുറത്തുവന്നത്

ഗാർഹിക പാചകവാതക സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചാൽ ആരും ഞെട്ടിപ്പോകും. അത്തരമൊരു അപൂർവ സംഭവമാണ് ഇടുക്കി ജില്ലയിലെ മഞ്ഞപ്പാറയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരിമ്പനിൽ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സിലിണ്ടറിന്റെ സുരക്ഷയെയും…

ഇനി വാഴത്തോപ്പിൽ പൂക്കാലം…. കത്തീഡ്രൽ പള്ളിക്ക് സമീപം തണൽ കർഷക സംഘത്തിൻറെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ഓണച്ചന്ത ലക്ഷ്യമാക്കി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹരിതാരവം പദ്ധതിയിലൂടെയാണ് തൈകൾ വിതരണം ചെയ്തത്.

ചെറുതോണി: ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ പൂക്കൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന്റെ സാഹചര്യത്തിൽ, പ്രാദേശിക പൂക്കൃഷി പ്രോത്സാഹിപ്പിക്കാൻ മാതൃകാപരമായ പദ്ധതിയുമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതാരവം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ ഉപയോഗിച്ച്…

ഇടുക്കിയിൽ 24 കാരന് 34 വർഷം കഠിനതടവ്. 2024ൽ നടന്ന പോക്സോ കേസിലാണ് കോടതിവിധി.

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഹെലിബറിയ മൊട്ടലയം സ്വദേശി പ്രവീൺ റോയി (26)യ്ക്ക് ഇടുക്കി അതിവേഗ പോക്സോ കോടതി 34 വർഷം കഠിന തടവും ₹2,70,000 പിഴയും ശിക്ഷ വിധിച്ചു. ജഡ്ജി നോബൽ ഡി. എസ്. ആണ് ശിക്ഷ…

പ്രതിക്കൂട്ടിൽ വനം വകുപ്പും സർക്കാരും ? സ്വന്തം പ്ലാവിലെ ചക്ക പറിച്ച് ഉപയോഗിക്കാൻ പോലും യോഗമില്ലാതെ കർഷകർ. കാട്ടാന ശല്യം മൂലം ചക്കകൾ പറിച്ച് കൊക്കയിൽ എറിയുകയാണ് കഞ്ഞിക്കുഴിയിലെ കർഷകർ.

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായതോടെ സ്വന്തം കൃഷിയുടെ ഫലം പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. പറമ്പിലെ പ്ലാവുകളിൽ കായ്ചുനിൽക്കുന്ന ചക്കകളാണ് കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം എന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകർ ഇപ്പോൾ ലക്ഷങ്ങളുടെ നഷ്ടം…

കഞ്ഞിക്കുഴിയിൽ വീണ്ടും കാട്ടാന ആക്രമണം, പുലർച്ചെ മൂന്നുമണിയോടെ ഉണ്ടായ ആക്രമണത്തിൽ പ്രദേശവാസിയുടെ വീട് ഭാഗികമായി തകർന്നു. തുടർച്ചയായി നടക്കുന്ന കാട്ടാന ആക്രമണത്തിൽ ഭീതിയോടെ കഴിയുകയാണ് മലയണ്ണാ മല നിവാസികൾ.

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞ രാത്രിയിൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കൃഷി നശിപ്പിക്കുകയും ഒരു വീട് ഭാഗികമായി തകർക്കുകയും ചെയ്തു. പന്നാരംകുന്നേൽ എൽസമ്മ, പുത്തൻപുരക്കൽ ടിജോ പി. ജോയി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.…

You missed