Latest Post

കള്ളിക്കാട് ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് അബോധാവസ്ഥയിൽ: പരിശോധനകളില്ലാതെ ചെക്ക് പോസ്റ്റ് പ്രവർത്തിച്ചതായും ആരോപണം കേരളത്തിലേക്ക് ആനക്കൊമ്പ് കടത്ത് സജീവം. കമ്പം ബൈപാസിൽ രണ്ട് ആഡംബര കാറുകളിൽ രണ്ട് ജോഡി ആനക്കൊമ്പുകൾ പിടികൂടി നാലുപേർ അറസ്റ്റിൽ. ഇടുക്കിയുടെ മിടുക്കി അശ്വതി ജിജി ഇനി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. മുൻ എംഎൽഎ അനുവദിച്ച വികസന പദ്ധതികൾ മാറ്റിയെന്ന് ആരോപണം: സമരത്തിനൊരുങ്ങി കേരള കോൺഗ്രസ് എം ഇടുക്കി-തങ്കമണി- നാലുമുക്ക് റോഡിൽ പാണ്ടിപ്പാറയിലെ എസ് വളവ് അപകടക്കെണിയാകുന്നു. പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ.

സമ്മാനപ്രതീക്ഷ മങ്ങുന്നു, ലോട്ടറി വിൽപ്പനയിൽ ഇടിവെന്ന് വിൽപ്പനക്കാർ. ഉപജീവനത്തിന് വഴിമുട്ടി ചെറുകിട തൊഴിലാളികൾ ഏതാനും മാസങ്ങളായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

കട്ടപ്പന: കേരളത്തിലെ ലോട്ടറി മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട വിൽപ്പനക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന് പരാതി. ശാരീരിക പരിമിതികൾ മൂലം കഠിനമായ ജോലികളിൽ ഏർപ്പെടാൻ കഴിയാത്തവരും അംഗപരിമിതരുമായ നിരവധി പേർക്ക് ലോട്ടറി വിൽപ്പനയാണ് പ്രധാന വരുമാനമാർഗം. എന്നാൽ ലോട്ടറി വാങ്ങുന്നവരുടെ എണ്ണത്തിൽ…

‘നഷ്ടത്തിലാണ്, സാധനം തിരിച്ചയക്കരുതേ’; വൈറലായ കുറിപ്പിനപ്പുറം കാണേണ്ടത് ചെറുകിട സംരംഭകരുടെ അതിജീവനപ്പോരാട്ടം.

ഡൽഹി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത ടി-ഷർട്ടിനൊപ്പം ലഭിച്ച ഒരു ചെറിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. താൻ വലിയ സാമ്പത്തിക നഷ്ടത്തിലാണെന്നും ദയവായി ഉൽപ്പന്നം തിരിച്ചയക്കരുതെന്നും അഭ്യർഥിച്ച് ഒരു വിൽപ്പനക്കാരൻ എഴുതിയ കുറിപ്പാണ് ശ്രദ്ധ…

മീൻമുട്ടിക്കും ഇടുക്കി കളക്ടറേറ്റിനും മധ്യേ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് 8 മണിയോടെയാണ് മരം വീണത്.

ചെറുതോണി: മീൻമുട്ടിക്കും ഇടുക്കി കളക്ടറേറ്റിനും മധ്യേ റോഡിലേക്ക് മരം ഒടിഞ്ഞുവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. തുടർന്ന് ഇടുക്കിയിൽനിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുനീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മേഖലയിൽ ശക്തമായ…

ഒരു ലോകം ഒരു പ്രാർഥന:- ചുരുളിയിൽ ദൈവദശകം ആലപിച്ച് ഇടുക്കി യൂണിയൻ

ചുരുളി: ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം വിവിധ രാജ്യങ്ങളിലായി പത്തുലക്ഷം പേർ ഒന്നിച്ചാലപിക്കുന്ന ‘ഒരു ലോകം ഒരു പ്രാർഥന’ പരിപാടിയുടെ ഭാഗമായി ചുരുളി ശാഖയിൽ പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 7.15ന് നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി…

കുമളിയിൽ പഴക്കടയിൽ കവർച്ച : 1.04 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ 40കാരൻ അറസ്റ്റിൽ

കുമളി: വണ്ടൻമേട് ജംഗ്ഷനു സമീപമുള്ള പഴക്കടയിൽ അതിക്രമിച്ചു കയറി 1.04 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതിയെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനച്ചിൽ താലൂക്കിലെ തലപ്പാലം വില്ലേജിൽ പ്ലാശനാൽ കരയിൽ തെള്ളിയാമറ്റം ഭാഗത്ത് കാനാട്ട് വീട്ടിൽ ശ്രീജിത്ത് (40)…

ഇടുക്കി ജില്ലാ ആസ്ഥാനത്തെ ഡിടിപിസി ഉടമസ്ഥതയിലുള്ള ഹോട്ടലിന് താഴു വീണിട്ട് രണ്ടുവർഷം കഴിഞ്ഞു. ചെറുതോണിയിൽ പാർക്കിങ്ങും ടൂറിസം സൗകര്യങ്ങളും പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യം.

ചെറുതോണി : ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ദൂരദേശങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് ബസ് പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കാൻ പോലും സൗകര്യങ്ങൾ പരിമിതം. ഇതിനൊരു പരിഹാരമാകേണ്ടിയിരുന്ന പാറേമാവിലെ ഡിടിപിസി ഹോട്ടൽ രണ്ടുവർഷമായി അടഞ്ഞുകിടക്കുകയാണ്. ഹോട്ടലിനോടനുബന്ധിച്ചുള്ള വിശാലമായ പാർക്കിങ് സൗകര്യവും ഉപയോഗശൂന്യമായി. ജില്ലാ…

ആലപ്പുഴയിൽ വ്യവസായിയുടെ മകൻ, കൊച്ചിയിൽ ജഡ്ജിയുടെ മകൻ:- റോഡിൽ ഇറങ്ങാൻ ഭയന്ന് സാധാരണക്കാർ! 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: അഡിഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ

കൊച്ചി: റോഡുകളിൽ സാധാരണക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം വീണ്ടും ചർച്ചയാകുന്നു. ആലപ്പുഴയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വ്യവസായിയുടെ മകൻ ഉൾപ്പെട്ട സംഭവത്തിന് പിന്നാലെ, കൊച്ചിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം ആശങ്ക ഉയർത്തുന്നു.…

കേരള ബ്രഷ് കട്ടർ തൊഴിലാളി കൂട്ടായ്മയുടെ പ്രഥമ ഇടുക്കി ജില്ലാ കൺവെൻഷൻ ചെറുതോണി വ്യാപാരഭവൻ ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചെറുതോണി :മണ്ണിൽ കുഴിച്ചുമൂടപ്പെട്ട ലോഹത്തകിടുകൾ മുതൽ കാടുകൾക്കുള്ളിൽ കൂടുകൂട്ടിയിരിക്കുന്ന കടന്നലുകൾ വരെ അപകടഭീഷണി ഉയർത്തുന്ന തൊഴിൽമേഖലയാണ് ബ്രഷ് കട്ടർ ഉപയോഗിച്ച് പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലി. നിരവധി അപകടസാധ്യതകൾ നേരിട്ടാണ് ഈ മേഖലയിലെ തൊഴിലാളികൾ ഉപജീവനം കണ്ടെത്തുന്നത്. തൊഴിലാളികൾ നേരിടുന്ന ഇത്തരം…

മഴ പെയ്തൊഴിഞ്ഞാൽ ഭൂമിയാംകുളം സുന്ദരം: മലനിരകളുടെ വിസ്മയക്കാഴ്ചകൾക്ക് വാച്ച് ടവർ വേണം

ചെറുതോണി: മഴയൊന്ന് പെയ്തൊഴിഞ്ഞാൽ മഞ്ഞുപുതച്ച മലനിരകളും പച്ചപ്പണിഞ്ഞ കുന്നുകളും വെള്ളച്ചാട്ടങ്ങളും ചേർന്ന് പ്രകൃതിയുടെ വിസ്മയക്കാഴ്ചയൊരുക്കുന്ന ഇടമാണ് ഭൂമിയാംകുളം. ഭൂമിയാംകുളം സ്റ്റേഡിയം പാറയിൽ നിന്നുള്ള വിദൂരദൃശ്യങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് മികച്ച വിനോദസഞ്ചാര കേന്ദ്രമായി വളരാനുള്ള സാധ്യതകൾ ഏറെയുണ്ടെങ്കിലും ആവശ്യമായ…

ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ പാലായിൽ നിന്നുള്ള വിദ്യാർത്ഥികൾ മണ്ണിടിച്ചിലിൽ കുടുങ്ങി : എല്ലാവരും സുരക്ഷിതരെന്ന് മാണി സി കാപ്പൻ എംഎൽഎ

മേട്ടുപാളയം: ഊട്ടി–മേട്ടുപ്പാളയം റോഡിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി സ്കൂൾ വിദ്യാർഥികൾ കുടുങ്ങി. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ, മുത്തോലി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലേതടക്കം നിരവധി വിദ്യാർത്ഥികളാണ് കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്നു വിനോദയാത്ര…