Last Updated on 28 Oct 2026 • 4:10 AM by Openzone Online

പെരുവന്താനം: കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ പെരുവന്താനത്തിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു. ഒരു മണിക്കൂർ മുമ്പാണ് സംഭവം. ഈ സമയം ഇതുവഴി എത്തിയ കട്ടപ്പന റൂട്ട് ബസ് റോഡിന്റെ മറുവശത്തുകൂടി കടന്നുപോയതിനാൽ വൻ അപകടം ഒഴിവായി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പോലീസ് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

