Last Updated on 25 Oct 2026 • 2:49 PM by Openzone Online

കുമളി: വണ്ടൻമേട് ജംഗ്ഷനു സമീപമുള്ള പഴക്കടയിൽ അതിക്രമിച്ചു കയറി 1.04 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതിയെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മീനച്ചിൽ താലൂക്കിലെ തലപ്പാലം വില്ലേജിൽ പ്ലാശനാൽ കരയിൽ തെള്ളിയാമറ്റം ഭാഗത്ത് കാനാട്ട് വീട്ടിൽ ശ്രീജിത്ത് (40) ആണ് പിടിയിലായത്.

കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ക്രഷ് ബോക്സുകൾ കുത്തിത്തുറന്നാണ് പ്രതി 1,04,000 രൂപ മോഷ്ടിച്ചതെന്നാണ് പരാതി. 2026 ഓഗസ്റ്റ് 15ന് കുമളി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കുമളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനാഥ് എസ്.യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സലിം രാജ്, ജോഫി പി. ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഷീദ്, സിവിൽ പോലീസ് ഓഫീസർ ആകാശ് എം.ആർ. എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

