എസ്ഐആർ വിരുദ്ധ നിലപാട്: റോയ് കെ. പൗലോസ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. എംഎൽഎ ഓഫീസിനു മുമ്പിൽ ബാനർ വച്ചാണ് പ്രതിഷേധിച്ചത്.
ചെറുതോണി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെതിരെ നിലപാട് സ്വീകരിക്കുന്ന റോയ് കെ. പൗലോസ് എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെറുതോണിയിലെ എംഎൽഎ ഓഫീസിന് മുന്നിൽ ബിജെപി ബോർഡ് സ്ഥാപിച്ചു. ബിജെപി ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.1952-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമാണ്…
ദുഷ്പ്രചരണം ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ല കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സമീപിച്ചത് ആരാണെന്ന് ഇബ്രാഹിംകുട്ടി തുറന്നുപറയണം. പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കരുത്: കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് എം.എം. മണി
നെടുംകണ്ടം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി. ജയചന്ദ്രനെ തോല്പിക്കാന് തന്നെ സമീപിച്ചത് ആരാണെന്ന് ഇബ്രാഹിംകുട്ടി തുറന്നുപറയണമെന്നും വെറുതെ…
ഗിരിജ്യോതി കോളേജ്–സ്കൂൾ റോഡ് ചെളിക്കുളമായി: വിദ്യാർഥികളുടെ യാത്ര ദുരിതത്തിൽ
ചെറുതോണി: ഗിരിജ്യോതി കോളേജ്–ഗിരിജ്യോതി സ്കൂൾ റോഡ് ചെളിനിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായ നിലയിൽ. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴിയാണ് തകർന്നുകിടക്കുന്നത്. ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സ്കൂൾ ബസുകളിലുമാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിലെ വെള്ളം…
കഞ്ചാവുമായി യുവാവ് ഇടുക്കി പോലീസിന്റെ പിടിയിൽ.വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി
ചെറുതോണി: 17.1 ഗ്രാം കഞ്ചാവുമായി യുവാവിനെ ഇടുക്കി പോലീസ് പിടികൂടി. വാഴത്തോപ്പ് ഇടുക്കി കോളനി കരയിൽ ഗാന്ധിനഗർ കോളനിയിൽ ചെരുവിള പുത്തൻവീട്ടിൽ ആനന്ദ് രാജേഷാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച…
ആനത്താര തുറന്നുകൊടുക്കാനുള്ള നീക്കത്തിനെതിരെ ബിജെപി: ഒക്ടോബർ 12ന് പൂപ്പാറയിൽ ഉപവാസം.
നെടുങ്കണ്ടം: ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ അതിർത്തി ഗ്രാമങ്ങളിലൂടെ ആനത്താരകൾ സംരക്ഷിക്കാനും തുറന്നുകൊടുക്കാനുമുള്ള നീക്കത്തിനെതിരെ ബിജെപി നേതൃത്വത്തിൽ ഒക്ടോബർ 12ന് പൂപ്പാറയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസാണ് ഇക്കാര്യം അറിയിച്ചത്. വന്യമൃഗശല്യത്തിൽനിന്ന് കർഷകരെയും…
ജന്തർ മന്തർ പ്രതിഷേധം: അഭിജീത് ദീപ്കെയെ വിമാനത്തിനുള്ളിൽവെച്ച് കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്, നടപടി ചോദ്യം ചെയ്ത് പ്രതിഷേധക്കാർ.
ന്യൂഡൽഹി: ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പാർട്ടി പ്രതിഷേധം…
കൃത്രിമ നാക്കിലൂടെ സംസാരശേഷി വീണ്ടെടുത്ത് ബ്രിട്ടനിലെ യുവഡോക്ടർ: എൻഎച്ച്എസിന് ചരിത്രനേട്ടം
ലണ്ടൻ: ക്യാൻസർ ചികിത്സയ്ക്കിടെ നാക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട യുവഡോക്ടർക്ക് കൃത്രിമ നാക്ക് ഘടിപ്പിച്ച് സംസാരശേഷി വീണ്ടെടുക്കാൻ സഹായിച്ച് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്). ലണ്ടനിലെ ഗൈസ് ആൻഡ് സെന്റ് തോമസ് ആശുപത്രിയിലെ വിദഗ്ധ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. ന്യൂഹാം…
ധീരജ് രാജേന്ദ്രന് വധക്കേസ്. വിചാരണ നീട്ടി കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം വിലപ്പോകില്ല: സി പി എം ഇടുക്കി ഏരിയാ കമ്മിറ്റി ചെറുതോണിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചെറുതോണി: വിചാരണ അനന്തമായി നീട്ടി ധീരജ് രാജേന്ദ്രന് വധക്കേസിലെ പ്രതികളെ രക്ഷപെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം വിലപ്പോകില്ലെന്ന് സിപിഎം ഇടുക്കി ഏരിയ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ധീരജ് വധക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് പരസ്യമായി സ്വീകരിച്ചു വന്നിട്ടുള്ളതെന്നും. കെപിസിസി പ്രസിഡന്റ് തന്നെ…
പഴയകൊച്ചറ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം: സഹപൂജാരി അറസ്റ്റിൽ
വണ്ടൻമേട്: പഴയകൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സഹപൂജാരിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏഴുകോൺ അമ്പലത്തുകാല സ്വദേശി കെ.യു. മിഥുനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്.കഴിഞ്ഞ ഫെബ്രുവരി 16-നാണ് ക്ഷേത്രത്തിലെ…
മാലിന്യത്തിനരികിൽ പോലീസ് പരാതിപ്പെട്ടി: പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയില്ലെന്ന് പോലീസ്. വാഴത്തോപ്പിൽ കണ്ടെത്തിയ പരാതിപ്പെട്ടി ചർച്ചയാവുന്നു.
ചെറുതോണി : പോലീസിന്റെ പരാതിപ്പെട്ടി മാലിന്യക്കൂമ്പാരത്തിനരികിൽ മദ്യക്കുപ്പികളോടൊപ്പം കിടക്കുന്നതായുള്ള പ്രാദേശിക മാധ്യമവാർത്തയെ തുടർന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ അവിടെ മദ്യക്കുപ്പികൾ കണ്ടെത്താനായില്ലെന്നാണ് വിവരം. (മദ്യകുപ്പിയോടൊപ്പം പരാതിപ്പെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ) (പോലീസ് പരിശോധനയിൽ കണ്ട പരാതിപ്പെട്ടി) പരാതിപ്പെട്ടിയുടെ ചിത്രം…
