Last Updated on 10 Oct 2026 • 7:24 AM by Openzone Online

Advertisement

ചെറുതോണി: 17.1 ഗ്രാം കഞ്ചാവുമായി യുവാവിനെ ഇടുക്കി പോലീസ് പിടികൂടി. വാഴത്തോപ്പ് ഇടുക്കി കോളനി കരയിൽ ഗാന്ധിനഗർ കോളനിയിൽ ചെരുവിള പുത്തൻവീട്ടിൽ ആനന്ദ് രാജേഷാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ 17.1 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഇടുക്കി പോലീസ് സബ് ഇൻസ്പെക്ടർമാരായ ശ്യാം എം.കെ., ജോർജ്കുട്ടി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്മിത, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിമ്മി ജേക്കബ്, സിവിൽ പോലീസ് ഓഫീസർ ഡെന്നി എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed