Last Updated on 09 Oct 2026 • 5:09 PM by Openzone Online

Advertisement

ചെറുതോണി: വിചാരണ അനന്തമായി നീട്ടി ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ പ്രതികളെ രക്ഷപെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം വിലപ്പോകില്ലെന്ന് സിപിഎം ഇടുക്കി ഏരിയ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

ധീരജ് വധക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് പരസ്യമായി സ്വീകരിച്ചു വന്നിട്ടുള്ളതെന്നും. കെപിസിസി പ്രസിഡന്‍റ് തന്നെ പ്രതികളെ പരസ്യമായി ന്യായീകരിച്ചതും ഒന്നാം പ്രതിയെ ഡിസിസി മെമ്പറാക്കിയതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഭാരവാഹികളാരോപിച്ചു.

ഇപ്പോള്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സ് നേതൃത്വം നടത്തുന്നത്. കേസ് വിചാരണയ്ക്ക് എടുക്കാതിരിക്കാന്‍ ഏഴും എട്ടും പ്രതികള്‍ തങ്ങളെ പ്രതിസ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജില്ലാ കോടതി 2023 ജൂണ്‍ 14 ന് നിരുപാധികം തള്ളിയിരുന്നു.

തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കേസിന്‍റെ വസ്തുതകള്‍ പരിശോധിച്ച ഹൈക്കോടതി ഇവര്‍ നല്‍കിയ ഹര്‍ജി തള്ളുകയും വിചാരണ നടപടികള്‍ തുടരാന്‍ വിചാരണ കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളതാണ്.

19.01.2026 ന് കേസിന്‍റെ സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെ പ്രതികളുടെ വക്കീല്‍ തന്‍റെ വക്കാലത്ത് ഒഴിവാകുന്നു എന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് പുതിയ വക്കീല്‍ ഹാജരായി വിചാരണ മാറ്റി വയ്ക്കുന്നതിന് അപേക്ഷ നല്‍കി.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് വിചാരണ ആരംഭിക്കാന്‍ കോടതി ഷെഡ്യൂള്‍ ചെയ്തെങ്കിലും വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജിയും തള്ളിക്കൊണ്ട് വിചാരണ നിശ്ചയിച്ച തീയതിയില്‍ തന്നെ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.

വിചാരണ ആരംഭിച്ചപ്പോള്‍ പ്രതികള്‍ ഹാജരാകാതെയും വീണ്ടും വക്കീലിനെ മാറ്റുന്നതിനുള്ള അപേക്ഷ നല്‍കിയും കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് കോണ്‍ഗ്രസ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും.

കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജാമ്യം നിഷേധിക്കപ്പെട്ട പ്രതികളെ പൊതു പരിപാടിയില്‍ പങ്കെടുപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും.

കൊല്ലപ്പെട്ട ധീരജിനും കുടുംബത്തിനും നിയമവ്യവസ്ഥിതി നീതി നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയും മനപ്പുര്‍വ്വം നീട്ടിക്കെണ്ടുപോകാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഏരിയ സെക്രട്ടറി പി.ബി. സബീഷ്, ജില്ലാ കമ്മറ്റിയംഗമായ കെ.ജി. സത്യന്‍, എന്നിവര്‍ പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed