ആനകളുടെ സഞ്ചാരപാതയിലെ നിർമ്മാണങ്ങൾ: റിസോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ കണ്ടെത്താൻ എംഎൽഎമാരായ റോയി കെ പൗലോസ്, സേനാപതി വേണു എന്നിവർ ഉൾപ്പെട്ട ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശം.
ഇടുക്കി: ജില്ലയിൽ ആനകളുടെ സഞ്ചാരപാതകളിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ജില്ലാ വികസന സമിതി നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി…
രോഗബാധയിൽ തളർന്ന് ഹൈറേഞ്ചിലെ ഏലം കൃഷി: വിലയുണ്ടെങ്കിലും കർഷകർ പ്രതിസന്ധിയിൽ.
ഇടുക്കി: വിപണിയിൽ ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഹൈറേഞ്ചിലെ ഏലം കർഷകർക്ക് അതിന്റെ നേട്ടം ലഭിക്കാത്ത സ്ഥിതി. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം അഴുകൽ ഉൾപ്പെടെയുള്ള രോഗബാധയും കീടശല്യവും രൂക്ഷമായതോടെ ഏലം തോട്ടങ്ങളിൽ ഉൽപാദനം ഗണ്യമായി കുറയുകയാണ്. തുടർച്ചയായ മഴയും ഉയർന്ന അന്തരീക്ഷ ഈർപ്പവും…
എസ്എൻഡിപി ഇടുക്കി യൂണിയൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപം തെളിച്ച്ഓണച്ചമയം 2026 ൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
എസ്എൻഡിപി യൂണിയൻ ഇടുക്കി യൂണിയനിലെ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്മെൻ്റിൻ്റെയും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ ഓണച്ചമയം 2026 ഇടുക്കി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു വനിതാ സംഘം പ്രസിഡണ്ട് ഡോക്ടർ ഷീല കമലാദരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്…
ഇടുക്കി–ചെറുതോണി അണക്കെട്ടുകൾ വർഷം മുഴുവൻ തുറക്കണം: 100 ദിവസം കാത്തിരിക്കും, 101-ാം ദിവസം സമരം — പി. രാജൻ.
ചെറുതോണി: ഇടുക്കി ആർച്ച് ഡാമും ചെറുതോണി അണക്കെട്ടും സന്ദർശകർക്കായി വർഷം മുഴുവൻ തുറന്നുനൽകണമെന്ന ആവശ്യം നടപ്പാക്കാൻ വൈകിയാൽ സമരവുമായി രംഗത്തിറങ്ങുമെന്ന് എസ്എൻഡിപി ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഇടുക്കിയുമായി…
ഇടുക്കി ജില്ലാ ഓണം ടൂറിസം വാരാഘോഷം, ഓണോത്സവ് 2026-ന് ചെറുതോണിയിൽ തുടക്കമായി. ഓണംവാരാഘോഷം ജില്ലാ തല ഉദ്ഘാടനംവൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവ്വഹിച്ചു.
ചെറുതോണി :ഇടുക്കി ജില്ലാതല ഓണാഘോഷങ്ങൾക്ക് ചെറുതോണിയിൽ തുടക്കമായി. ഓഗസ്റ്റ് 21-മുതൽ 31 വരെ ആണ് ഓണം വാരാഘോഷം ആഘോഷിക്കുന്നത്.ചെറുതോണി ബസ്റ്റാൻഡ് മൈതാനിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ടൗൺ ചുറ്റി സെൻട്രൽജംഗ്ഷനിൽസമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എം.എൽ.എ. റോയി കെ. പൗലോസ്…
സിപിഎം വാക്കുപാലിച്ചു. പിണറായി വിജയൻ താക്കോൽ കൈമാറി : ദേവപ്രിയയ്ക്ക് ഇനി സ്വന്തം സ്നേഹവീട്.
ചെറുതോണി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി നാടിന്റെ അഭിമാനമായി മാറിയ ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിന് സിപിഐ എം നൽകിയ വാഗ്ദാനം യാഥാർഥ്യമായി. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി സിപിഐ എം ജില്ലാ കമ്മിറ്റി നിർമ്മിച്ച ‘സ്നേഹവീടിന്റെ’ താക്കോൽദാനം…
ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിൽ നിന്ന് പൂർണമായി മാറ്റിനിർത്തണം: തൊടുപുഴയിലെ സംഭവം വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ
തൃശ്ശൂർ: തുടർഭരണം സംഘടനയുടെ സമരവീര്യത്തെയും പ്രവർത്തനങ്ങളെയും പിന്നോട്ടടിച്ചെന്ന സ്വയംവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ സംഘടനാറിപ്പോർട്ട്. ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സമരോർജം കുറഞ്ഞുവെന്ന പൊതുവിമർശനത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന വിലയിരുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. യുവജന വിഷയങ്ങൾ ഏറ്റെടുത്ത് കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും സംഘടനയെ പുതിയ…
നക്സലൈറ്റ് മേഖലയിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടൽ ഉണ്ടായാൽ എന്തും സംഭവിക്കാവുന്ന സാഹചര്യം. എന്നിട്ടും പിന്തിരിയാൻ തയ്യാറാകാതെ പോലീസ് നടത്തിയ ഇടപെടലിൽ 13 കാരിയെ രക്ഷിക്കാൻ കേരള പോലീസിന് സാധിച്ചു. 4000 കിലോമീറ്റർ സഞ്ചരിച്ച് നടത്തിയ ദൗത്യം ഒടുവിൽ വിജയത്തിൽ.
കുറുപ്പംപടി: മേതലയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് സാഹസികമായി കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച് കുറുപ്പംപടി പൊലീസ്. നാലായിരത്തോളം കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളായ മാതാപിതാക്കളുടെ മകളെയാണ് കഴിഞ്ഞ…
എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കൾ ഇടുക്കിയിൽ പിടിയിൽ : ലഹരിവസ്തുക്കൾ തൂക്കി വിൽപ്പന നടത്താൻ ഇലക്ട്രിക് ത്രാസുകൾ ഉൾപ്പെടെ ഉള്ള ഉപകരണങ്ങളും ആയിട്ടാണ് സംഘം പിടിയിൽ ആയത്.
തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. തേക്കിൻകാട്ടിൽ ഷിയാസ് ഷാജി (35), ചീങ്കല്ലേൽ അർഷിദ് ജബ്ബാർ (35), കാണിപ്പറമ്പിൽ നിഹാൽ ഷെഫീഖ്…
പന്നികെണിയുടെ കുരുക്ക് പുലിയുടെ വയറില്‍ മുറുകി, പിന്നാലെ വനം വകുപ്പിൻ്റെ മയക്കുവെടിയും: ജനവാസമേഖലയില്‍ ഇറങ്ങിയ പുലിക്ക് ദാരുണ അന്ത്യം – പന്നിക്ക് കെണിവെച്ചവൻ പ്രതിസ്ഥാനത്ത്.
കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ ജനവാസമേഖലയിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ വയനാട്ടിലേക്ക് മാറ്റുന്നതിനിടെ പ്രാഥമിക പരിശോധനകൾക്കായി ആറളത്ത് എത്തിച്ചപ്പോഴായിരുന്നു മരണം.കെണിയുടെ കുരുക്ക് വയറിന്റെ ഭാഗത്ത് മുറുകിയതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ…
