Last Updated on 19 Oct 2026 • 10:04 AM by Openzone Online

Advertisement

ചെറുതോണി: വാത്തിക്കുടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെമ്പകപ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നിർമാണോദ്ഘാടനം ചെമ്പകപ്പാറയിൽ നടന്നു. 55 ലക്ഷം രൂപ ചെലവഴിച്ചാണ് ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നത്.

എംഎൽഎ റോയി കെ. പൗലോസ് നിർമാണോദ്ഘാടനം നിർവഹിച്ചു.വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. എൻഎച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സിബി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.കെ. മനോജ്, വാർഡ് മെമ്പർ ജോളി റോയി, മെഡിക്കൽ ഓഫീസർ ഡോ. സരീഷ് ചന്ദ്രൻ, പഞ്ചായത്ത് അംഗം വിജയകുമാർ മറ്റക്കര എന്നിവർ സംസാരിച്ചു.

സാജു കാരക്കുന്നേൽ, അഡ്വ. കെ.ബി. സെൽവം, ജയ്സൺ കെ. ആന്റണി, തങ്കച്ചൻ കാരയ്ക്കാവയലിൽ, അനിൽ കല്ലുവെട്ടം, എൻ.സി. ജോൺസൺ, സിബിച്ചൻ കാരക്കാട്ട്, സുരേഷ് മരുതോലിൽ, ബൈജു വട്ടക്കണ്ടത്തിൽ, സാന്റി, അഭിലാഷ് തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed