ഇസ്രായേലിൽ നിരവധി തൊഴിൽ അവസരങ്ങൾ: സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. വാഹനങ്ങളുടെ ഡെന്റ് വർക്ക് സ്പ്രേ പെയിന്റർ തസ്തികളിൽ മുസ്ലിം ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
ചെറുതോണി: ഇസ്രായേലിൽ വിവിധ മേഖലകളിലായി നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോമൊബൈൽ മേഖല മുതൽ CNC, VMC മെഷീൻ ഓപ്പറേഷൻ, കേബിൾ നിർമ്മാണം, മിനറൽ വാട്ടർ പ്ലാന്റ്, ഹെവി ഡ്രൈവിംഗ്, സൂപ്പർമാർക്കറ്റ് മേഖല എന്നിവയിലാണ് പുതിയ ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും…
ചാർജ് എടുത്തിട്ട് രണ്ടാം ദിവസം കഴുത്തിൽ കുരുക്കിട്ട ഗൃഹനാഥനെ അനുനയിപ്പിച്ച് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് ഇടുക്കി എസ്.ഐ. ബിബിൻ.
ചെറുതോണി :ചാർജ് ഏറ്റെടുത്ത് രണ്ടുദിവസം പിന്നിടുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ഇടുക്കി എസ്.ഐ. ബിബിൻ. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി തടിയമ്പാട് കാർത്തിയായനി കവലയിൽ സംഭവം. മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭാര്യയെയും മകളെയും വാക്കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചതായി ഭാര്യ…
പൈനാവിൽ ഡി 33 യിൽ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഇടുക്കിക്ക് പുതിയ സി.ഐ ജോബി കെ.ജെ. ചുമതലയേറ്റു.
ചെറുതോണി :ഇടുക്കി പൊലീസ് സ്റ്റേഷനിൽ പുതിയ സർക്കിൾ ഇൻസ്പെക്ടറായി ജോബി കെ.ജെ. ചുമതലയേറ്റു. നേരത്തെ കൺട്രോൾ റൂം സി.ഐ. ആയി സേവനമനുഷ്ഠിച്ചിരുന്ന ജോബി കെ.ജെ. കണ്ണൂർ ചെറുപുഴയിൽ നിന്നാണ് ഇടുക്കിയിൽ സി ഐ ആയി ചുമതലയേറ്റത്. ഇടുക്കി കൊളപ്ര സ്വദേശിയായ ജോബി…
കർഷകരുടെ കണ്ണീരിൽ ഓണം: കാന്തല്ലൂരിലും വട്ടവടയിലും ഇത്തവണ പച്ചക്കറിച്ചന്ത ശൂന്യം .
ഇടുക്കി: ഓണസദ്യയ്ക്കായി മലയാളി ഇലയൊരുക്കുമ്പോൾ, ഒരുകാലത്ത് കേരളത്തിന്റെ പച്ചക്കറി ആവശ്യത്തിന്റെ വലിയൊരു പങ്ക് നിറച്ചിരുന്ന കാന്തല്ലൂർ–വട്ടവട മേഖലയിൽ ഇത്തവണ കൃഷിയിടങ്ങൾ പലതും തരിശായി. കാലാവസ്ഥയിലെ പ്രതികൂല മാറ്റവും സർക്കാർ ഏജൻസികളുടെ സംഭരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും കർഷകരെ കൃഷിയിൽ നിന്ന് പിന്നോട്ടടിപ്പിച്ചതോടെ, ഓണക്കാലത്ത്…
300 രൂപ മുടക്കിയാൽ 5 ലക്ഷം രൂപയുടെ പരിരക്ഷ. കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതി ജില്ലാതല ഉദ്ഘാടനം എ ഡിഎം മിനി കെ ജോൺ വാഴത്തോപ്പിൽ നിർവഹിച്ചു.
ചെറുതോണി: നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും ചേർന്ന് നടപ്പാക്കിയിരിക്കുന്ന കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു. കർഷകർക്കും കർഷക തൊഴിലാളികൾക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന മുഴുവൻ ആളുകൾക്കുമായി തയ്യാറാക്കിയിരിക്കുന്ന അപകട ഇൻഷുറൻസാണ് കിസാൻ…
മതസൗഹാർദ്ദത്തിന്റെ മാതൃകയായി ചെറുതോണിയിൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം. വാഴത്തോപ്പ് അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
ചെറുതോണി: വമതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി അഖില കേരള അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നബിദിന ഘോഷയാത്രയ്ക്ക് ചെറുതോണിയിൽ സ്വീകരണം നൽകി. കഴിഞ്ഞ പത്ത് വർഷമായി നബിദിന ഘോഷയാത്രയ്ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിവരുന്നുണ്ട്. അതേസമയം, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തരുടെ…
മത്സ്യത്തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ സമ്മാനിച്ച പി കെ ജയനും സംഘവും.
ചെറുതോണി: പി കെ ജയന്റെ നേതൃത്വത്തിൽ ഇക്കുറിയും ഓണ സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി ഓണം ക്രിസ്തുമസ് ഉൾപ്പെടെയുള്ള പ്രധാന ആഘോഷ ദിനങ്ങളിൽ എല്ലാം പി കെ ജയൻ്റെ നേതൃത്വത്തിൽ ആദിവാസി ഉന്നതി, ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും ഭക്ഷ്യസാധനങ്ങളും…
ചെറുതോണി എസ്.ബി.ഐ എ.ടി.എം ഇന്ന് തന്നെ പ്രവർത്തനക്ഷമമാക്കുംകളക്ടറേറ്റിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തര നടപടി. വാർത്താ പുറത്തുവിട്ടത് Open Zone online.
ചെറുതോണി: വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് പ്രവർത്തനം നിലച്ച ചെറുതോണി എസ്.ബി.ഐ എ.ടി.എം ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുമെന്ന് എസ്.ബി.ഐ റീജിയണൽ മാനേജർ അറിയിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം അടിയന്തരമായി എ.ടി.എം തുറന്നുനൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ…
ഉത്രാടപ്പാച്ചിലിനിടെ ചെറുതോണിയിൽ ഓണച്ചന്ത: തമിഴ്നാട്ടിൽ നിന്ന് നേരിട്ട് പച്ചക്കറി എത്തിച്ച് യുവാക്കൾ.
ചെറുതോണി: ഉത്രാടപ്പാച്ചിലിന് തുടക്കമായതോടെ ഓണസദ്യയ്ക്കുള്ള പച്ചക്കറികൾ തേടിയുള്ള തിരക്കിലാണ് നാടും നഗരവും. എന്നാൽ പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മിതമായ നിരക്കിൽ ആവശ്യമായ പച്ചക്കറികൾ ലഭ്യമാക്കി ചെറുതോണിയിൽ വ്യത്യസ്തമായ മാതൃകയാകുകയാണ് ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത. ചെറുതോണി–അടിമാലി റോഡിൽ റിലയൻസ്…
വൈദ്യുതി ചാർജ് കുടിശിക: ജില്ലാ ആസ്ഥാനത്തെ SBI എടിഎമ്മിൻ്റെ ഫ്യൂസ് ഊരി വൈദ്യൂതി വകുപ്പ്. ഓണം ആഘോഷിക്കാൻ പണം എടുക്കാനെത്തിയവർ വെട്ടിലായി.
ചെറുതോണി:ഇടുക്കി ജില്ലാ ആസ്ഥാനത്ത് സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന എസ്.ബി.ഐയുടെ എ.ടി.എം. വൈദ്യുതി വിച്ഛേദിച്ചതോടെ പ്രവർത്തനരഹിതമായി. വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി. എ.ടി.എമ്മിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. ഓണം ആഘോഷങ്ങൾക്കായി പണം പിൻവലിക്കാനെത്തിയ നിരവധി പേരാണ് എ.ടി.എം. പ്രവർത്തിക്കുന്നില്ലെന്നറിഞ്ഞ് ബുദ്ധിമുട്ടിലായത്. ജില്ലാ…
