Last Updated on 19 Oct 2026 • 5:58 AM by Openzone Online

ചെറുതോണി: കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ ഇടുക്കി റീജിയണൽ കൺവെൻഷൻ ചെറുതോണി വ്യാപാരഭവനിൽ നടന്നു. ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തൊഴിലാളി വിഭാഗത്തിന് ഐഎൻടിയുസി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ റീജിയണൽ പ്രസിഡന്റ് ബാബു പാലക്കിൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ബാബു കുരിയാക്കോസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അനീഷ് ജോർജ്, എൻ. പുരുഷോത്തമൻ, ജോയി കോഴിമല, അനീഷ് പ്ലാസനാൽ, ജോയി വർഗീസ്, ബിനോയ് വർക്കി, ജോയി കുര്യൻ പ്ലാക്കൽ, കെ.ജെ. ഷീൻ, ദാസ് അമ്പാട്ട്, ജിജോ ജോസഫ്, അനീഷ് ചാക്കോ, സജിൻ സജി തുടങ്ങിയവർ സംസാരിച്ചു.

കൺവെൻഷനോടനുബന്ധിച്ച് ഐഎൻടിയുസിയുടെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ചെറുതോണി യൂണിറ്റ് കമ്മിറ്റിയും രൂപീകരിച്ചു. ഷിനോദിനെ പ്രസിഡന്റായും അബ്ദുൽ സലാമിനെ സെക്രട്ടറിയായും മനോജ് എം.ജിയെ ട്രഷററായും തെരഞ്ഞെടുത്തു. ഷാജി, വിപിൻ, രാകേഷ്, അനൂപ് മുരളി, സനൽ എന്നിവർ മറ്റ് ഭാരവാഹികളായി പ്രവർത്തിക്കും.

