Last Updated on 20 Oct 2026 • 8:58 AM by Openzone Online

Advertisement

ചെറുതോണി:വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെയും വിജയദശമിയുടെയും ഭാഗമായി വിദ്യാരംഭ ചടങ്ങുകൾ ഒക്ടോബർ 21 ബുധനാഴ്ച നടക്കും. അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ദേവിയുടെ അനുഗ്രഹം തേടാൻ നൂറുകണക്കിന് കുരുന്നുകൾ എത്തുന്ന ചടങ്ങിനായി ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്.

ബുധനാഴ്ച രാവിലെ ആറിന് നടതുറക്കുന്നതോടെ വിജയദശമി ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഗണപതിഹവനം, വിജയദശമി പൂജ, സരസ്വതീപൂജ സമർപ്പണം, ഉഷഃപൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും. രാവിലെ ഒമ്പതിനാണ് പ്രധാന ചടങ്ങായ വിദ്യാരംഭം ആരംഭിക്കുന്നത്.ഇടുക്കി ജില്ലയിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ വെള്ളപ്പാറ ശ്രീ മഹേശ്വരി ദേവീക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് വലിയ ജനപങ്കാളിത്തമാണുള്ളത്.

കുരുന്നുകളുടെ ജീവിതത്തിലെ സുപ്രധാന നിമിഷമായ ആദ്യാക്ഷരം കുറിക്കലിന് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്നതും ചടങ്ങിന്റെ പ്രത്യേകതയാണ്. ഇടുക്കി മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾ വിദ്യാരംഭ ചടങ്ങുകളിൽ പങ്കാളികളാകും.

ക്ഷേത്രം മേൽശാന്തി വിമൽകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് നവരാത്രി മഹോത്സവവും വിജയദശമി പൂജകളും നടക്കുന്നത്. ബൈറ്റ്ഒക്ടോബർ 18 ഞായറാഴ്ച പൂജവെപ്പ് ചടങ്ങുകളോടെയാണ് ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കമായത്. വിജയദശമി ദിനത്തിൽ അറിവിന്റെയും വിദ്യയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കായി നിരവധി കുടുംബങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി. എ. ആനന്ദകുമാർ, സെക്രട്ടറി എസ്. അജിത് കുമാർ, ഖജാൻജി സുരേന്ദ്രൻ പാറയിൽ, ക്ഷേത്ര ഭാരവാഹികളായ പി. എൻ. സതീശൻ, പി. കെ. ജയൻ, എ. ആർ. രാജേഷ് എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കാൻ ഭക്തജനങ്ങളെ സ്വാഗതം ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed