പ്രവാസി കുടുംബത്തിൻ്റെ കാർ തടഞ്ഞ് ബോണറ്റിൽ ഇടിച്ച് സിഗരറ്റ് വലിച്ച് മാസ് കാണിച്ചവൻ പോലീസ് പിടിയിൽ: പോലീസ് നടപടിക്കിടെ എഎസ്ഐക്ക് പരിക്ക്.

കൊച്ചി: കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന പ്രവാസി മലയാളിക്കും കുടുംബത്തിനും നേരെ നടുറോഡിൽ അസഭ്യവർഷവും വധഭീഷണിയും മുഴക്കിയ സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ. പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അൻസാർ (27) ആണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. പ്രതിയെ…

ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം: വിദ്യാഭ്യാസ വകുപ്പുമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂൾ അധികൃതർ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചെറുതോണി: കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തി അംഗീകരിക്കുന്ന ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനം. കോഴിക്കോട് കണ്ടുകുളം ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനിൽ നിന്ന്…

റോഡ് അടച്ചിട്ടില്ല: ‘ടേക്ക് ഡിവിയേഷൻ’ ബോർഡ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി.

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിനും ചെറുതോണിക്കും ഇടയിൽ റോഡിന്റെ വശം കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുകയും ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ദിശാസൂചന ബോർഡ് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി. റോഡ്…

വെള്ളമെടുക്കാനെത്തിയ മരുമകൾക്ക് നേരെ മാല കവർച്ചാശ്രമം: തടഞ്ഞ വയോധികന്റെ വിരൽ കടിച്ചുമുറിച്ചു.

കൊച്ചി: മരുമകളുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ തടയുന്നതിനിടെ വയോധികന്റെ വിരൽ കടിച്ചുമുറിച്ച് അക്രമി രക്ഷപ്പെട്ടു. ഏലൂർ പാതാളം സ്വദേശി കേച്ചേരി വീട്ടിൽ സലീമിനാണ് (60) പരുക്കേറ്റത്. മുൻ ചുമട്ടുതൊഴിലാളിയായ സലീമിന്റെ വലതുകൈയിലെ തള്ളവിരലിന്റെ മുകൾഭാഗമാണ് അക്രമി കടിച്ചുമുറിച്ചത്.…

ഇ എസ് എ എംപി ഡീൻ കുര്യാക്കോസിൻ്റേത് കുറ്റകരമായ അനാസ്ഥ -എൻസിപി. ഇവരിൽനിന്ന് മലയോരമേഖലയിലെ ജനങ്ങൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും എൻസിപി.

ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ വിജ്ഞാപനത്തിൽ മലയോര കൃഷിക്കാർക്ക് ദോഷകരമായി വരുന്ന കാര്യങ്ങളിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കാണിക്കുന്ന മൗനം കുറ്റകരമായ അനാസ്ഥയും കർഷക വഞ്ചനയും ആണെന്ന് എൻസിപി ജില്ലാ കമ്മിറ്റി. ഇത്തരത്തിലുള്ള കരി നിയമങ്ങൾ കർഷകർക്കെതിരെ കൊണ്ടുവന്നവർ തന്നെ അധികാര…

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാണ്ട്യൻ: കാട്ടാനകൾ പിന്നാലെ പാഞ്ഞപ്പോൾ ശ്വാസമടക്കിപ്പിടിച്ച് കേരളം.

മൂന്നാർ:കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാണ്ട്യൻ. ഇടുക്കി കന്നിമല എസ്റ്റേറ്റിലെ ലയത്തിൽ വർഷങ്ങളായി താമസിക്കുന്ന പാണ്ട്യനാണ് ഇന്ന് രാവിലെ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാട്ടാനകൾ പിന്നാലെ പാഞ്ഞെത്തുന്നതിനിടെ ജീവനും കൊണ്ടുള്ള ഓട്ടത്തിനൊടുവിലാണ് പാണ്ട്യൻ രക്ഷപ്പെട്ടത്. കന്നിമല എസ്റ്റേറ്റിലെ…

നാല് വിവാഹം: ഭാര്യമാരെ സ്വർണക്കടത്ത് കാരിയർമാരാക്കി. സാനിറ്ററി നാപ്കിനിലും കുഞ്ഞിന്റെ ഡയപ്പറിലും സ്വർണം ക ഫാറൂഖ് പിടിയിൽ”

കരിപ്പൂർ: ഭാര്യമാരെയും മക്കളെയും സ്വർണക്കടത്ത് കാരിയർമാരാക്കി വിദേശത്തുനിന്ന് സ്വർണം കടത്തിയെന്ന സംശയത്തിൽ പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖ് ഡി.ആർ.ഐയുടെ പിടിയിൽ. നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന സംശയവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഭാര്യയുടെ സാനിറ്ററി നാപ്കിനിലും എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും സ്വർണം…

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ല എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി: ഓപ്പറേഷൻ തൂഫാൻ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇടുക്കി: ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോഹണ്ട്’ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം…

EFL ന്റെ മറവിൽ വനം വകുപ്പിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് കിഫ ചെയർമാൻ അഡ്വ. അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു. വനം വകുപ്പിന് വ്യക്തി വിരോധം തീർക്കാനുള്ള നീയമമായി EFL മാറി എന്നും കിഫാ ഭാരവാഹികൾ. ചെറുതോണിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചെറുതോണി :25 വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ കിരാത നിയമമായ EFL ( ecologically fragile lands act ) പ്രകാരം നോട്ടീസ് പോലും നൽകാതെ കർഷകരുടെ പറമ്പിൽ കയറി ഏലവും കാപ്പിയും അടക്കമുള്ള വിളകൾ വെട്ടിമാറ്റുന്ന മൃഗീയമായ നടപടി വനം വകുപ്പ്…

തൂഫാൻ ഉദ്ഘാടനത്തിന് ഇടുക്കിയിൽ ആവേശം: ചെന്നിത്തലയെ വരവേൽക്കാൻ ബസുകളും വാഹനങ്ങളും അണിയിച്ചൊരുക്കി. പാവനാത്മ കോളേജിൽ രാവിലെ 10 മണിക്ക് ജില്ലാതല ഉദ്ഘാടനം.

ചെറുതോണി :ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടുക്കി സന്ദർശനത്തിന് മുന്നോടിയായി ജില്ലയിൽ ആവേശം. സംസ്ഥാന സർക്കാരിന്റെ ജനശ്രദ്ധ നേടിയ പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ജില്ലാതല ഉദ്ഘാടനത്തിനായി മന്ത്രി കോട്ടയത്തുനിന്ന് മുരിക്കാശ്ശേരി പാവനാത്മ കോളേജിലേക്ക് പുറപ്പെട്ടു. ആഭ്യന്തരവകുപ്പ് മന്ത്രിയായതിന് ശേഷം രമേശ് ചെന്നിത്തല…