Last Updated on 22 Oct 2026 • 2:43 PM by Openzone Online

Advertisement

ചെറുതോണി: ചെറുതോണിക്കും ആലിൻചുവടിനും ഇടയിൽ അടിമാലി–കുമളി ദേശീയപാതയിൽ രൂപപ്പെട്ട ഭീമൻ ഗട്ടർ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. വാഹനങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്ന നേരായ റോഡിന്റെ ഭാഗത്താണ് ഗട്ടർ രൂപപ്പെട്ടിരിക്കുന്നത്. അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വലിയ വാഹനങ്ങളുടെ പിന്നാലെ സഞ്ചരിക്കുന്ന ചെറുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഗട്ടർ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നത്. അമിതവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ഭാഗമായതിനാൽ, പെട്ടെന്ന് കുഴി ശ്രദ്ധയിൽപ്പെട്ടാൽ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടാനോ ഗട്ടറിൽ വീണ് അപകടമുണ്ടാകാനോ സാധ്യതയുണ്ട്.

കഴിഞ്ഞദിവസം ഇവിടെ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടതായും ഇടുക്കിയിലെ ഓട്ടോറിക്ഷ തൊഴിലാളിയായ അനിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പും പോലീസും സ്ഥിരമായി വാഹനപരിശോധന നടത്തുന്നത് ഈ ഗട്ടറിന് സമീപത്താണെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്. എന്നിട്ടും അപകടഭീഷണി ഉയർത്തുന്ന ഗട്ടർ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം.

ദേശീയപാതയിലെ ഈ ഭാഗത്ത് ഗട്ടർ തുടരുന്നത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഗട്ടർ അടിയന്തരമായി നികത്തി റോഡ് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും വാഹനത്തൊഴിലാളികളുടെയും ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed