OpenZone Banner

Last Updated on 03 Sep 2026 • 1:23 PM by Openzone Online

Advertisement

ഇടുക്കി: ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോഹണ്ട്’ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു.കേരള പോലീസ്, ജില്ലാ ഭരണകൂടം, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും പാവനാത്മാ കോളേജ് മാനേജ്മെന്റും സംയുക്തമായാണ് ജില്ലയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന നടപടികളിൽ രാഷ്ട്രീയ വേർതിരിവുകളില്ലാതെ ഇടപെടലുകളൊന്നും അനുവദിക്കില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

എംഎൽഎ റോയി കെ. പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. എം.പി. ഡീൻ കുര്യാക്കോസ്, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഡിഐജി യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി എ. നസ്സിം, പാവനാത്മാ കോളേജ് അധികൃതർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed