Last Updated on 04 Sep 2026 • 1:29 PM by Openzone Online

ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ വിജ്ഞാപനത്തിൽ മലയോര കൃഷിക്കാർക്ക് ദോഷകരമായി വരുന്ന കാര്യങ്ങളിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കാണിക്കുന്ന മൗനം കുറ്റകരമായ അനാസ്ഥയും കർഷക വഞ്ചനയും ആണെന്ന് എൻസിപി ജില്ലാ കമ്മിറ്റി.
ഇത്തരത്തിലുള്ള കരി നിയമങ്ങൾ കർഷകർക്കെതിരെ കൊണ്ടുവന്നവർ തന്നെ അധികാര കേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ മലയോരമേഖലയിലെ ജനങ്ങൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നും യോഗം ആരോപിച്ചു.
ജനവാസ മേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി വനത്തിൽ മാത്രമായി ഇ എസ് എ നിജപ്പെടുത്തണമെന്ന് ഇടതുപക്ഷ ഗവൺമെന്റിന്റെ ശുപാർശ അംഗീകരിപ്പിക്കുകയാണ് ജനപ്രതിനിധികൾ എന്നുള്ള രീതിയിൽ എംപിയും സംസ്ഥാന ഗവൺമെന്റും ചെയ്യേണ്ടത്.
കരട് വിജ്ഞാനത്തിന്റെ പുതുക്കിയ കാലാവധി തീരുന്നതിനു മുമ്പായി എൻ സി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ആക്ഷേപം കൊടുക്കുന്നതിനും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് അരുൺ പി മാണി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി ജി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സിനോജ് വള്ളാടി, വർഗീസ് പൈലി, ടി പി രാജപ്പൻ,പി പി ബേബി,മനോജ് കൊച്ചുപറമ്പിൽ, ലാലു വഴിത്തല,സാബുതോമസ്,അഭിലാഷ് വി.ജെ തുടങ്ങിയവർ പ്രസംഗിച്ചു.

