OpenZone Banner

Last Updated on 05 Sep 2026 • 9:22 AM by Openzone Online

Advertisement

ചെറുതോണി: കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തി അംഗീകരിക്കുന്ന ശ്രേഷ്ഠ വിദ്യാലയ പുരസ്കാരത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനം. കോഴിക്കോട് കണ്ടുകുളം ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനിൽ നിന്ന് സ്കൂൾ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അക്കാദമിക മികവ്, വിദ്യാർത്ഥികളുടെ സമഗ്രവികസനം, അധ്യാപന നിലവാരം, സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് പുരസ്കാരത്തിന് സ്കൂളിനെ തിരഞ്ഞെടുത്തത്.

സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ്, ഫാ. തോമസ് കുളമാക്കൽ, പി.ടി.എ. പ്രസിഡന്റ് ജോളി ജോൺ ആലപ്പുരയ്ക്കൽ, വൈസ് പ്രസിഡന്റ് ബിജു കലയത്തിനാൽ, അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ. ജെറിൻ ആയിലുമാലിൽ എന്നിവർക്കൊപ്പം അധ്യാപകരായ സോമൻ തെറ്റയിൽ, ജോജി വർഗീസ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

സ്കൂളിന്റെ അക്കാദമികവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ശ്രേഷ്ഠ വിദ്യാലയ പുരസ്കാരമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പുരസ്കാരം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കൂടുതൽ പ്രചോദനമാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed