Last Updated on 29 Sep 2026 • 5:50 AM by Openzone Online

Advertisement

കരിമണ്ണൂർ: കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടി കരിമണ്ണൂർ പോലീസിന് കൈമാറി. വയനാട് വാളാട് വില്ലേജ് വാളാട് ഭാഗം തെക്കേപ്പുറം വീട്ടിൽ സന്തോഷ് (50) ആണ് പിടിയിലായത്.

കരിമണ്ണൂർ സ്വദേശിയായ സിജോ ജോർജിനെ (45) കുത്തി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സംഭവത്തിനുശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു.

എറണാകുളം ടൗൺ ഭാഗത്ത് നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പ്രതിയെ പിടികൂടിയത്. പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘമാണ് എൽ.പി. സ്ക്വാഡ്. തുടർന്ന് പ്രതിയെ കരിമണ്ണൂർ പോലീസിന് കൈമാറി.കേസിൽ തുടർനടപടികൾ കരിമണ്ണൂർ പോലീസ് സ്വീകരിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed