Last Updated on 28 Sep 2026 • 2:19 PM by Openzone Online

Advertisement

ചെറുതോണി: വായ്പാ കുടിശ്ശികയെ തുടർന്ന് ജപ്തി ഉൾപ്പെടെയുള്ള നടപടികൾ നേരിടുന്നവർക്ക് ആശ്വാസമേകുന്നതിനായി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്.

ചെറുതോണി ടൗൺഹാളിൽ നടന്ന അദാലത്തിന്റെ ഉദ്ഘാടനം ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് നിർവഹിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക്, പദ്ധതിയുടെ വ്യവസ്ഥകൾക്ക് വിധേയമായി ഇളവുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിച്ചത്.

വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തുന്നതിനും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അദാലത്ത് അവസരമായി. സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ എം. കലാവതി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർമാരായ റോയി വർഗീസ്, ഷാജി എന്നിവരും വിവിധ സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇടുക്കി നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത നിരവധി പേരാണ് അദാലത്തിൽ പങ്കെടുത്തത്. വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ലഭ്യമായ ഇളവുകൾ പ്രയോജനപ്പെടുത്താനും അദാലത്ത് സഹായകമായി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed