Last Updated on 29 Sep 2026 • 9:09 AM by Openzone Online

കട്ടപ്പന: നിർമ്മലാസിറ്റി സമീപം തെങ്ങുവിളയിൽ കുമാരിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി വനത്തിൽ തുറന്നുവിട്ടു.കഴിഞ്ഞ രാത്രി മുതൽ പ്രദേശത്ത് പെരുമ്പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് പാമ്പ് കോഴിക്കൂട്ടിൽ കയറി രണ്ട് കോഴികളെ ഭക്ഷിച്ചതോടെയാണ് വീട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എൻ.എ. മനോജിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പ്രത്യേക പരിശീലനം നേടിയ ദിവാകരനാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.
പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് അഞ്ചുരുളി വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. ഇതിനിടെ, വീടുകൾക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന സ്ഥലം വെട്ടിത്തെളിക്കണമെന്ന ആവശ്യവും പ്രദേശവാസികൾ ശക്തമാക്കുകയാണ്. കാടുപിടിച്ചുകിടക്കുന്ന ഇത്തരം സ്ഥലങ്ങൾ വന്യജീവികൾക്ക് താവളമാകുന്നതിനാൽ അടിയന്തരമായി നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


