മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത: കൊല്ലത്ത് 24കാരിയായ നവവധുവിന് മർദ്ദനംസ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനം; ശരീരത്തിൽ 30-ലധികം ഗുരുതര പരിക്കുകൾ.
കൊല്ലം: കൊല്ലം നീണ്ടകര സ്വദേശിനിയായ അഞ്ജു (24) ആണ് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂര പീഡനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ കൊല്ലം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 27-നായിരുന്നു അഞ്ജുവിന്റെ വിവാഹം. വിവാഹത്തിന് പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച്…
കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: 10 വരെ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 10 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതും, മന്നാർ കടലിടുക്കിൽ നിന്ന് തമിഴ്നാട്–കർണാടക വഴി മധ്യ…
സ്വകാര്യബസിടിച്ച് ഗുരുതര പരിക്കേറ്റ വിജി ടീച്ചർക്ക് വിട: മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെ അവയവദാനം.
തൊടുപുഴ: സ്വകാര്യബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിജി ടീച്ചർ (56) അന്തരിച്ചു. തൊടുപുഴ–മടക്കത്താനം കാപ്പ് പടിഞ്ഞാറേക്കര വിനയചന്ദ്രന്റെ (ഫോട്ടോഗ്രാഫർ ബാബു സൂര്യ) ഭാര്യയാണ് വിജി. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെ വിജിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. തൊടുപുഴ–മൂവാറ്റുപുഴ റോഡിൽ…
ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി പ്രാർത്ഥനാ യജ്ഞത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
ചെറുതോണി :ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറി പ്രാർത്ഥനാ യജ്ഞത്തിന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 2005ൽ വെനസ്വേലയിലെ കാരക്കാസിൽ ആരംഭിച്ച…
നഗരസഭയുടെ 7.31 ലക്ഷം രൂപ സ്വകാര്യ അക്കൗണ്ടിൽ: പണം ലഭിച്ച വ്യക്തി അറസ്റ്റിൽ
തൊടുപുഴ: നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് രേഖകളില്ലാതെ 7.31 ലക്ഷം രൂപ പിൻവലിച്ച് സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിൽ പണം ലഭിച്ച വ്യക്തി അറസ്റ്റിൽ. ചിന്നക്കനാൽ സ്വദേശിയായ ഇയാളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് സീനിയർ അക്കൗണ്ടന്റും അന്നത്തെ…
കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വനപ്രദേശത്ത് മനുഷ്യ അസ്ഥികൂടം കണ്ടെത്തി: മൃതദേഹ അവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ
പീരുമേട്: കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വനപ്രദേശത്ത് മനുഷ്യന്റെ അസ്ഥികൂടവും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഏകദേശം ഒരു വർഷം പഴക്കമുള്ളതെന്ന് കരുതുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. തലയോട്ടി, വാരിയെല്ലുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളാണ് പ്രദേശത്തുനിന്ന് ലഭിച്ചത്. അസ്ഥികൂടം കണ്ടെത്തിയതിന് സമീപത്തെ മരത്തിൽ കയർ കെട്ടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.…
വന്യജീവി വാരാഘോഷത്തിന്റെ പന്തൽ തകർന്നുവീണു: കുമളിയിൽ ഒഴിവായത് വൻ ദുരന്തം. അപകടം നടന്നത് വനംവകുപ്പ് മന്ത്രി വേദി വിട്ടതിന് പിന്നാലെ.
കുമളി: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായി കുമളിയിൽ ഒരുക്കിയ പന്തൽ തകർന്നുവീണ് രണ്ട് പോലീസുകാർക്ക് പരിക്ക്. ഇന്ന് നടന്ന ഉദ്ഘാടനച്ചടങ്ങിന് പിന്നാലെയാണ് അപകടം ഉണ്ടായത്. വനംമന്ത്രി ഷിബു ബേബി ജോൺ പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് പന്തൽ തകർന്നുവീണതെന്ന് റിപ്പോർട്ടുകൾ…
ലോകസമാധാനത്തിനായി ഒരു മില്യൺ കുട്ടികൾ ജപമാല ചൊല്ലും: ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരത്ത്
ചെറുതോണി: ലോകസമാധാനത്തിനും ഐക്യത്തിനുമായി ലോകമെമ്പാടുമുള്ള കുട്ടികളെ ജപമാല പ്രാർത്ഥനയിൽ ഒരുമിപ്പിക്കുന്ന വൺ മില്യൺ ചിൽഡ്രൻ പ്രെയിംഗ് ദ റോസറിയുടെ ഇടുക്കി രൂപതാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 11.30ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള ജപമാല…
ലൈംഗിക തൊഴിലാളികളെന്ന് ആരോപിച്ച് സ്ത്രീകളുടെയും ട്രാൻസ് വ്യക്തികളുടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി. ആലുവ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി.
ആലുവ: ലൈംഗിക തൊഴിലാളികളാണെന്ന് ആരോപിച്ച് സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വ്യക്തികളുടെയും വീഡിയോകൾ ചിത്രീകരിച്ച് മുഖം പോലും മറയ്ക്കാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും അപമാനിക്കുകയും ചെയ്തെന്നാരോപിച്ച് ആലുവ സ്വദേശിയായ യുവതിക്കും കൂട്ടാളികൾക്കുമെതിരെ പോലീസിൽ പരാതി. ജിയാസ് ജമാലാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് ഓഫീസിൽ പരാതി…
ആനപ്രേമികളുടെ ഇഷ്ടക്കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഇന്ന് ആറുമണിയോടെയാണ് അപകടം.
പാല :ആനപ്രേമികളുടെ ഇഷ്ടക്കാരനായ കൊമ്പൻ ആന പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. പാലാ മേലമ്പാറ സ്വദേശിയായ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തൻ. വൈകിട്ട് നാലുമണിയോടെ വീടിന് സമീപം മതപ്പാടിനെ തുടർന്ന് തളച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടെ മഴയ്ക്കൊപ്പമെത്തിയ ശക്തമായ ഇടിമിന്നലേൽക്കുകയായിരുന്നു. 45…
