Last Updated on 04 Oct 2026 • 10:24 AM by Openzone Online

Advertisement

ഇടുക്കി:വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് എംഡിഎംഎയുമായി മൂന്ന് പേരെ കാളിയാർ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടിക്കുന്നേൽ വീട്ടിൽ റാഫിമോൻ എം.ഇ. (42), പുഴക്കരയിൽ വീട്ടിൽ ഷമ്മാസ് പി.എം. (36), പള്ളിക്കവല ഭാഗത്ത് ചെത്തിക്കോട്ട് വീട്ടിൽ കബീർ സി.എം. (36) എന്നിവരാണ് അറസ്റ്റിലായത്.

ഒക്ടോബർ 3ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാളിയാർ പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണു വി.വിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പള്ളിപ്പടിക്കവലയിൽ ഒന്നാം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 1.6 ഗ്രാം എംഡിഎംഎ, ഉപയോഗിച്ച ഗ്ലാസ് ഫ്യൂമർ, നാല് ഗ്യാസ് ലൈറ്ററുകൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് പോലീസ് പറയുന്ന 6,270 രൂപ എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ലഹരിക്കെതിരായ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ലഹരി വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂമിൽ 9497932508 എന്ന നമ്പറിൽ അറിയിക്കാമെന്നും വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

ഡോ. എ. നസീം ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ ഇടുക്കിയിൽ ലഹരിക്കെതിരായ പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed