Last Updated on 04 Oct 2026 • 6:45 AM by Openzone Online

Advertisement

ചെറുതോണി: മാറാപ്പള്ളി കവലയിൽ റോഡ് കോൺക്രീറ്റ് ഇടിഞ്ഞുതാഴ്ന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾക്കായി നടപടിയില്ലെന്ന് പരാതി. തോടിനോട് ചേർന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്.

ബിഎംഎസ് ജില്ലാ ഓഫീസിന് മുന്നിലാണ് റോഡിന്റെ ഒരു ഭാഗം അപകടകരമായ നിലയിൽ താഴ്ന്നത്. റോഡിന്റെ അടിഭാഗത്തുള്ള മണ്ണ് സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസത്തിലൂടെ ഒഴുകിപ്പോയതാകാം റോഡ് താഴ്ന്നതിന് കാരണമെന്നാണ് പ്രദേശവാസികളുടെ സംശയം.

സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡായതിനാൽ അപകടസാധ്യതയും നിലനിൽക്കുന്നുണ്ട്. റോഡിന്റെ തകർന്ന ഭാഗം അടിയന്തരമായി പരിശോധിച്ച് ആവശ്യമായ രീതിയിൽ ബലപ്പെടുത്തണമെന്നും തുടർന്ന് ടാറിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നുമാണ് പ്രദേശവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.അപകടം സംഭവിക്കുന്നതിന് മുമ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed