Last Updated on 04 Oct 2026 • 12:56 PM by Openzone Online

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ പെട്രോൾ പമ്പിൽ വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ സംഘർഷം. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ മുഖത്ത് ഓട്ടോറിക്ഷ ഡ്രൈവർ മർദ്ദിച്ചതായാണ് പരാതി.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ആദ്യം ഡീസൽ അടയ്ക്കുന്നതിനായി ഓട്ടോറിക്ഷ പെട്രോൾ പമ്പിലെത്തി. പിന്നാലെ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനവും പമ്പിലെത്തി.

ഓട്ടോറിക്ഷയിൽ ഡീസൽ നിറച്ചശേഷം വാഹനം പുറത്തേക്ക് മാറ്റുന്നതിനായി തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പിന്നോട്ടെടുക്കണമെന്ന് ഓട്ടോറിക്ഷ ഡ്രൈവർ ആവശ്യപ്പെട്ടു.

എന്നാൽ കാറിന്റെ മുൻഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിരിക്കെ എന്തിനാണ് വാഹനം പിന്നോട്ടെടുക്കുന്നതെന്ന് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ ചോദിച്ചതോടെയാണ് തർക്കമുണ്ടായത്.
തുടർന്ന് തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ മുഖത്ത് ഓട്ടോറിക്ഷ ഡ്രൈവർ മർദ്ദിക്കുക യായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചു.

