മരം രക്ഷകനായി: അടിമാലിക്കും- തിങ്കൾക്കാടിനും ഇടയിൽ ഒഴിവായത് വൻ ദുരന്തം.

ചെറുതോണി: അടിമാലി – പണിക്കൻകുടി – നെടുംകണ്ടം റോഡിൽ വാഹനാപകടം മുനിയറയ്ക്കും തിങ്കൾക്കാടിനുമിടയിലാണ് അപകടമുണ്ടായത് നിയന്ത്രണം തെറ്റിയ ചരക്കു ലോറി റോഡിനു വെളിയിലേക്ക് പോയെങ്കിലും മരത്തിൽ തടഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തിൽആർക്കും പരിക്കില്ല ​കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നിന്ന് വന്ന…

മോഡിഫിക്കേഷന് സർക്കാർ ഇളവ് നൽകുമെന്ന പ്രതീക്ഷ: ഹൈക്കോടതി കടുപ്പിക്കുന്നു, നിയമവിരുദ്ധ മാറ്റങ്ങൾക്ക് ഇനി കർശന നടപടി. നിരവധി ചോദ്യങ്ങളും ബാക്കി .

കൊച്ചി: വാഹനങ്ങളിലെ നിയമവിരുദ്ധമായ രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും പ്രത്യേകം 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗവും പോലീസും നടപടി ശക്തമാക്കണമെന്നും കോടതി നിർദേശിച്ചു. പത്തനംതിട്ട അടൂരിൽ…

ഓണം വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി. വിളവെടുപ്പും വിൽപ്പനയും ഒരേ വേദിയിൽ. വാഴത്തോപ്പിൽ ഇനി പൂക്കാലം.

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതാരവം പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് തണൽ കർഷകസംഘം നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. ഓണം വിപണി ലക്ഷ്യമിട്ടാണ് കൃഷി ആരംഭിച്ചത്. വിളവെടുപ്പിനൊപ്പം തന്നെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തി വിൽപ്പന നടത്താനും സാധിച്ചത് പദ്ധതിയുടെ ശ്രദ്ധേയമായ…

മാമച്ചൻകുന്നിലെ വനവകുപ്പ്–പ്രദേശവാസി തർക്കം പുതിയ തലത്തിലേക്ക് : ടിജോ പി. ജോയിക്കെതിരെ എഫ്‌ഐആർ. പഞ്ചായത്ത് പറയുന്നത് ഇങ്ങനെ.

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മാമച്ചൻകുന്ന് മേഖലയിൽ വനവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മിലുണ്ടായ തർക്കം പുതിയ തലത്തിലേക്ക്. പ്രദേശവാസിയായ ടിജോ പി. ജോയിക്കെതിരെ കഞ്ഞിക്കുഴി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കാഞ്ചിയാർ സ്വദേശിയായ വനവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് വിവരം.…

മുല്ലക്കാനത്ത് ആര്യ മോഹനും കുടുംബത്തിനും ഇനി സ്വന്തം ഭവനത്തിൽ തലചായ്ക്കാം. സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു.

ചെറുതോണി :ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്ത് ആര്യ മോഹനും കുടുംബത്തിനുമായി കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതി കേരളം നടപ്പാക്കുന്ന തലചായ്ക്കാൻ ഒരിടം പദ്ധതിയുടെ ഭാഗമായി വാഴത്തോപ്പ് സേവാഭാരതി സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടന്നു. സേവാഭാരതി വാഴത്തോപ്പ്…

വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണാഘോഷത്തിന് വീണ്ടും തുടക്കം: കരിമ്പൻ ടൗണിൽ നാളെ വിപുലമായ ആഘോഷ പരിപാടികൾ. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ചെറുതോണി :വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണാഘോഷ പരിപാടികൾ ഈ വർഷം പുനരാരംഭിച്ചതായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് പറഞ്ഞു. ഇടുക്കി ജില്ലാ ടൂറിസം വാരാഘോഷ കമ്മിറ്റിയും കരിമ്പൻ പൗരാവലിയും സംയുക്തമായി കരിമ്പൻ ടൗണിൽ നാളെ ഓണാഘോഷം സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് മത്സര…

സ്റ്റേഷനിലെ ഊഞ്ഞാലാട്ടം: ഇനി ജാമ്യം റദ്ദാക്കുമോ? ബിനുവിനെതിരെ പോലീസിന്റെ നീക്കം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി ആണ് ബിനു.

തിരുവനന്തപുരം: ഇ.ഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവ് ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനുള്ള പോലീസിന്റെ നീക്കം വിവാദത്തിൽ. സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത്…

വാഴത്തോപ്പിലെ ഭൂമി തർക്കം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകിയതായി ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ. ജില്ലയിലെ ജനപ്രതിനിധികളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുമെന്നും മന്ത്രി.

ചെറുതോണി :ഇടുക്കി ജില്ലാ പഞ്ചായത്തും, കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡും, തമ്മിൽ നിലനിന്നിരുന്ന വാഴത്തോപ്പിലെ ഭൂമി തർക്കം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉറപ്പുനൽകിയതായ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അറിയിച്ചു. 2000 മുതൽ 26 വർഷമായി…

പുതുതായി വാങ്ങിയ വാഹനം കഴുകുന്നതിനിടെ യുവാവിന് ദാരുണാന്ത്യം: ഇറക്കത്തിൽ കാർ ദേഹത്ത് കയറിയിറങ്ങിയാണ് അപകടം.

ഊന്നുകൽ: വീടിന് മുന്നിലെ ഇറക്കത്തിൽ പുതിയ ജീപ്പ് (താർ) കഴുകുന്നതിനിടെ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ഊന്നുകൽ കതിരുവേൽതണ്ട് കരയിൽ കാരിമറ്റം വീട്ടിൽ ആരുൺ ഹരിപ്രസാദ് (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.വഴിയരികിലെ കയ്യാലയിൽ ഇടിച്ച്…

ആനകളുടെ സഞ്ചാരപാതയിലെ നിർമ്മാണങ്ങൾ: റിസോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ കണ്ടെത്താൻ എംഎൽഎമാരായ റോയി കെ പൗലോസ്, സേനാപതി വേണു എന്നിവർ ഉൾപ്പെട്ട ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശം.

ഇടുക്കി: ജില്ലയിൽ ആനകളുടെ സഞ്ചാരപാതകളിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ജില്ലാ വികസന സമിതി നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി…