Last Updated on 14 Oct 2026 • 3:59 PM by Openzone Online

തൊടുപുഴ: വെങ്ങല്ലൂർ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ വെങ്ങല്ലൂർ സ്വദേശിനി ജുബീന (35) മരിച്ചു.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട വാഹനത്തിൽ ജുബീന സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. വണ്ണപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു ജുബീന.
അപകടത്തെ തുടർന്ന് മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെ ആയിരുന്നു അപകടം. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

,
