Last Updated on 24 Oct 2026 • 2:07 PM by Openzone Online

Advertisement

മേട്ടുപാളയം: ഊട്ടി–മേട്ടുപ്പാളയം റോഡിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി സ്കൂൾ വിദ്യാർഥികൾ കുടുങ്ങി. പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ, മുത്തോലി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലേതടക്കം നിരവധി വിദ്യാർത്ഥികളാണ് കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയത്.

എല്ലാവരും സുരക്ഷിതരാണെന്നു വിനോദയാത്ര സംഘത്തിൽ ഉള്ള പാലാ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ റെജി തെങ്ങുംപള്ളിൽ അറിയിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തിന് മാണി സി കാപ്പൻ എംഎൽഎ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചതായി അദ്ദേഹത്തിൻറെ ഓഫീസിൽനിന്ന് അറിയിച്ചു. സ്കൂൾ മാനേജുമെന്റും അധ്യാപകരും വിവരമറിയിച്ച ഉടനെ ഊട്ടി കളക്ടറുമായും കോട്ടയം കളക്ടറുമായും ബന്ധപ്പെട്ട മാണി സി കാപ്പൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

വിവിധ ചെറു വാഹനങ്ങളിലായി മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *