ഇടുക്കിയെ പൂർണമായി അവഗണിച്ച യുഡിഎഫ് ബജറ്റ് വികസന മുരടിപ്പിലേക്ക് ജില്ലയെ തള്ളിവിടുന്നതാണെന്ന് സിപിഐ എം. മെഡിക്കൽ കോളജ്, റോഡ് വികസനം, ടൂറിസം, വന്യജീവി പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകൾക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്നും വിമർശനം. കട്ടപ്പന-കമ്പം തുരങ്കപാത ഉൾപ്പെടെയുള്ള നിർണായക പദ്ധതികൾക്ക് തിരിച്ചടിയുണ്ടായെന്നും ആരോപണം. ഭൂ പ്രശ്നങ്ങളിലും വികസന വിഷയങ്ങളിലും ബജറ്റ് ജനങ്ങളെ നിരാശപ്പെടുത്തിയതായും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്.
ചെറുതോണി: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റ് ഇടുക്കി ജില്ലയെ പൂർണമായും അവഗണിക്കുന്നതാണെന്നും വികസന മുരടിപ്പിലേക്ക് നയിക്കുന്നതാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ആരോപിച്ചു. വ്യക്തമായ വികസന പദ്ധതികളോ ആവശ്യമായ ധനവിനിയോഗമോ ഇല്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രധാന…
