കഞ്ഞികുഴി പഞ്ചായത്തിലെ റവന്യൂ ഭൂമിയിൽ അവകാശമുന്നയിച്ച് വനം വകുപ്പ് നടത്തുന്ന ഇടപെടലുകൾ നാട്ടുകാർക്ക് തീരാതലവേദനയാകുകയാണ്. നാട്ടിലെ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി പതിവായി കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നാണ് പരാതി.
ഇടുക്കി:കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല–ഇടത്തോട് മേഖലകളിലാണ് അടുത്തിടെയായി വനം വകുപ്പ് സമാന്തര സർക്കാർ പോലെ പ്രവർത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. നഗരംപാറ റേഞ്ച് ഓഫീസർ ഹരീഷിൻ്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നതെന്നും, യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിക്കുമെന്നുവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. സാഫ് എന്ന…
