അടിമാലി–ചെറുതോണി സംസ്ഥാനപാതയിൽ വീണ്ടും പാറയിടിച്ചിൽ; കീരിത്തോടിന് സമീപം കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക് വീണു. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അപകടഭീഷണി നീക്കാൻ നടപടി ഇല്ലെന്ന് ആരോപണം; ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം.
ചെറുതോണി: അടിമാലി–കുമളി സംസ്ഥാനപാതയിലെ കീരിത്തോടിനും പകുതി പാലത്തിനും ഇടയിൽ ഇന്നലെ രാത്രി 1.30ഓടെ കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ…
