Author: Openzone Online

ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചു… പക്ഷേ ആ ശിക്ഷ നടപ്പാകുമോ? കേരളത്തിലെ ‘ഡെത്ത് റോ’യിലെ പേരുകൾ നീതിന്യായ വ്യവസ്ഥയുടെ വേഗത്തെക്കുറിച്ച് വീണ്ടും ചർച്ചയാകുന്നു. വിവിധ ജയിലുകളിൽ ശിക്ഷ കാത്ത് കിടക്കുന്നത് 38 പേർ…. വൈകി എത്തുന്ന നീതി നിഷേധത്തിന് തുല്യം ?

നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്തുകഴിയുന്നവരുടെ എണ്ണം 38 ആയി. കോടതി ഈ കേസിനെ അപൂർവങ്ങളിൽ അപൂർവം എന്ന് വിശേഷിപ്പിച്ചെങ്കിലും, ജനങ്ങളുടെ മനസ്സിൽ ഉയരുന്ന ചോദ്യം മറ്റൊന്നാണ്. ഈ ശിക്ഷ യഥാർഥത്തിൽ എപ്പോൾ നടപ്പാകും? കേരളത്തിൽ വധശിക്ഷ…

നിയന്ത്രണം നഷ്ടപ്പെട്ട കാർ പഴയരിക്കണ്ടം പുഴയിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്. അപകടത്തിൽ ഡ്രൈവറുടെ നില ഗുരുതരം: ജലനിരപ്പ് കുറഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി

കഞ്ഞിക്കുഴി: നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് പഴയരിക്കണ്ടം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.മതാവിന്റെ 40-ാം ചരമദിന ചടങ്ങിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ അഞ്ച്…

ഇടുക്കി മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആശ്വാസമായി ബഗ്ഗി കാർ സേവനം : രണ്ട് ബ്ലോക്കുകൾ തമ്മിലെ ദുഷ്കര യാത്രയ്ക്ക് പുറമേ പ്രധാന കവാടത്തിൽ ബസ് ഇറങ്ങുന്ന രോഗികൾക്ക്, ബഗ്ഗി കാറിൽ യാത്ര ചെയ്യാം. യാത്ര ദുരിതത്തിന് പരിഹാരമൊരുക്കുന്നതിന് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.

ചെറുതോണി :ഇടുക്കി മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന സുപ്രധാന തീരുമാനവുമായി ജില്ലാ പഞ്ചായത്ത്. മെഡിക്കൽ കോളേജിലെ രണ്ട് ബ്ലോക്കുകൾ തമ്മിൽ രോഗികളുടെ യാത്ര സുഗമമാക്കുന്നതിനായി ബഗ്ഗി കാർ സേവനം ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ…

ചൈനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത്WDMMA 2026 റിപ്പോർട്ടിൽ യുദ്ധസന്നദ്ധതയും ആധുനികവത്കരണവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. പാക്കിസ്ഥാൻ പതിനെട്ടാംസ്ഥാനത്ത്.

ന്യൂഡൽഹി:ലോക വ്യോമസേനകളുടെ ശേഷി വിലയിരുത്തുന്ന വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) 2026 റിപ്പോർട്ടിൽ ഇന്ത്യൻ വ്യോമസേന (IAF) ആറാം സ്ഥാനത്തെത്തി. 69.4 എന്ന ട്രൂ വാല്യൂ റേറ്റിംഗ് (TvR) സ്കോറോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതേ…

സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വന്തം പതാകയും കറൻസിയും സൈന്യവും; ബലൂചിസ്ഥാൻ പുതിയ അവകാശവാദങ്ങളുമായി. പാകിസ്താൻ വിഷയത്തിൽ മൗനത്തിൽ. ഈ വർഷം അവസാനത്തോടെ പാക്ക് സൈനികരെ മുഴുവനും തങ്ങളുടെ ഏരിയയിൽ നിന്ന് പൂർണ്ണമായും മാറ്റുമെന്നും അവകാശം.

ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്ന് വേർപെട്ട സ്വതന്ത്ര രാജ്യമായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചതായി അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ (Republic of Balochistan) എന്ന സംഘടന പുതിയ പ്രസ്താവന പുറത്തിറക്കി. ബലൂചിസ്ഥാന്റെ 85 ശതമാനം പ്രദേശവും തങ്ങളുടെ പ്രതിരോധ-സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണെന്നാണ് പ്രസ്താവനയിൽ…

കാലങ്ങളായി കാടുമൂടി കിടന്നിരുന്ന വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയം വീണ്ടും കായികതാരങ്ങൾക്കായി ഒരുങ്ങുന്നു. മാധ്യമ വാർത്തകളെ തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ സ്റ്റേഡിയം വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു.

വാഴത്തോപ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാംകുളം സ്റ്റേഡിയത്തിലെ കാടും പടർപ്പുകളും ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി ഗ്രൗണ്ട് വൃത്തിയാക്കി. നാല് വാർഡുകളിൽ നിന്നായി നിരവധി കായികതാരങ്ങൾ പരിശീലനത്തിന് എത്തുന്ന സ്റ്റേഡിയം വർഷങ്ങളായി അവഗണനയിൽ ആയിരുന്നു. ഏകദേശം 14 വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ…

മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം. 2018-ലെ പ്രളയകാലത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയ സോയിൽ പൈപ്പിംഗ് പ്രതിഭാസമാണോ ഇത് എന്ന സംശയത്തിലാണ് വീട്ടുകാരും സമീപവാസികളും. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജി, റവന്യൂ വകുപ്പുകൾക്ക് വിവരം കൈമാറി.

ചെറുതോണി :മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിലെ ആറ്റുപുറത്ത് വീട്ടിൽ സൂനീർ എ.എസിന്റെ വീടുമുറ്റത്താണ് പുലർച്ചെ മുതൽ അസാധാരണമായ ശബ്ദം കേൾക്കുന്നത്. സൂനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആദ്യം ശ്രദ്ധിച്ച ഈ ശബ്ദം ഭൂമിക്കടിയിലൂടെ ജലം ശക്തമായി ഒഴുകുന്നതിന് സമാനമായിരുന്നു.14 വർഷം മുൻപാണ് പുതുതായി…

ഹൈറേഞ്ചിൽ ഒന്നരമാസം നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം. മണിയാറൻ കൂടി എയ്ഞ്ചൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടുക്കി പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ഹൈറേഞ്ചിൽ ഒന്നരമാസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. മണിയാറൻകുടി എയ്ഞ്ചൽ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ചെസ്, ക്യാരംസ്, പ്ലേയിംഗ് കാർഡ്, ക്രിക്കറ്റ്, വോളിബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾക്കൊപ്പം ഓണപ്പാട്ട്, മാവേലി മത്സരം…

ഇടുക്കി വാഴത്തോപ്പിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയാറൻകുടി ഭാഗത്തുനിന്നുള്ള അനധികൃത സമാന്തര സർവീസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് പ്രദേശത്തെ മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികൾ ആരോപിക്കുന്നു.

ചെറുതോണി :വാഴത്തോപ്പ് പള്ളിത്താഴത്ത്വച്ചാണ് ഇന്നലെ അപകടമുണ്ടായത്. ചെറുതോണിയിൽ നിന്ന് മണിയാറംകുടിയിലേക്ക് പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയും, പള്ളിത്താഴെ സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചെറുതോണിയിൽ നിന്നുവന്ന ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. അപകടസമയത്ത് ഈ വാഹനത്തിൽ…

ചെന്നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മ്ലാവ് പൈനാവിൽ. പരിക്കേറ്റ വന്യജീവിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ വനംവകുപ്പ് വീഴ്ചയെന്ന് നാട്ടുകാരുടെ ആരോപണം.

പൈനാവ്: ചെന്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മ്ലാവ് പൈനാവ് 56 കോളനി തോട്ടിൽ അഭയം തേടി. അല്പസമയം മുമ്പാണ് മ്ലാവ് ജനവാസ മേഖലയിലെത്തിയത്. മൂന്ന് ചെന്നായ്ക്കൾ മ്ലാവിനെ പിന്തുടർന്നെത്തിയതായി പ്രദേശവാസികൾ പറയുന്നു. വിവരമറിഞ്ഞ് വനംവകുപ്പും വന്യജീവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റ മ്ലാവിന്…