Last Updated on 13 Oct 2026 • 12:13 AM by Openzone Online

പീരുമേട് : കുട്ടിക്കാനത്തിന് സമീപം മേമലയിൽ പുലിക്കുട്ടിയെ ചത്തനിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി ഒൻപത് മണിയോടെയാണ് റോഡിൽ വാഹനമിടിച്ച് ചത്ത നിലയിൽ പുലിക്കുട്ടിയെ യാത്രക്കാർ കണ്ടെത്തിയത്. കുട്ടിക്കാനത്തിനും മേമലയ്ക്കുമിടയിൽ റോഡരികിലായിരുന്നു സംഭവം.
ഇതുവഴിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിക്കുട്ടിയുടെ സാന്നിധ്യം പ്രദേശത്ത് വലിയ പുലിയുണ്ടെന്ന ആശങ്കയും നാട്ടുകാർക്കിടയിൽ ഉയർത്തിയിട്ടുണ്ട്. എന്നാൽ വലിയ പുലിയുടെ സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

