Latest Post

മുൻ എംഎൽഎ അനുവദിച്ച വികസന പദ്ധതികൾ മാറ്റിയെന്ന് ആരോപണം: സമരത്തിനൊരുങ്ങി കേരള കോൺഗ്രസ് എം ഇടുക്കി-തങ്കമണി- നാലുമുക്ക് റോഡിൽ പാണ്ടിപ്പാറയിലെ എസ് വളവ് അപകടക്കെണിയാകുന്നു. പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ. മണ്ണിടിച്ചിൽ ദുരന്തങ്ങളെ നേരിടാൻ സംയുക്ത മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. വാഴത്തോപ്പിൽ പോലീസും ഫയർഫോഴ്സും എൻഡിആർഎഫ് ചേർന്നാണ് മോക്ട്രിൽ നടത്തിയത്. കേരളത്തിൽ മഴയ്ക്ക് ശമനം: ഇടുക്കിയിലും മഴ കുറയുന്നു, നവംബർ ആദ്യവാരം വീണ്ടും ശക്തമാകാൻ സാധ്യത പറന്നുയരുന്നതിനിടെ കെട്ടിടത്തിലിടിച്ചു: പാലാ അരുണാപുരത്ത് ദേശീയ പക്ഷിക്ക് ദാരുണാന്ത്യം.

ജീവൻ രക്ഷപ്പെട്ടെങ്കിലും വീടും ജീവിതവും തകർന്ന നിലയിലാണ് റെജിയുടെ കുടുംബം. അപകടം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും വീട് പുനർനിർമിക്കുന്നതിൽ സെമിനാരിയും സ്ഥലം പാട്ടത്തിനെടുത്ത വ്യക്തിയും അനാസ്ഥ തുടരുകയാണെന്ന് വീട്ടുടമ ആരോപിക്കുന്നു.

കഴിഞ്ഞമാസം ഉച്ചയോടു കൂടിയാണ് റെജിയുടെ വീട് തകർത്ത അപകടം ഉണ്ടായത്. ഏല കൃഷിക്കായി മണ്ണെടുക്കുമ്പോൾ സ്ഥലത്തുനിന്നും പാറകൾ ഉരുണ്ടുവരികയായിരുന്നു. പാറകൾ വരുന്ന ശബ്ദം കേട്ട് സമയോചിതമായി വീട്ടിൽ നിന്ന് ഓടിമാറിയതിനാലാണ് റെജിയും കുടുംബവും തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ അപകടം…

കഞ്ഞികുഴി പഞ്ചായത്തിലെ റവന്യൂ ഭൂമിയിൽ അവകാശമുന്നയിച്ച് വനം വകുപ്പ് നടത്തുന്ന ഇടപെടലുകൾ നാട്ടുകാർക്ക് തീരാതലവേദനയാകുകയാണ്. നാട്ടിലെ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി പതിവായി കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നാണ് പരാതി.

ഇടുക്കി:കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല–ഇടത്തോട് മേഖലകളിലാണ് അടുത്തിടെയായി വനം വകുപ്പ് സമാന്തര സർക്കാർ പോലെ പ്രവർത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. നഗരംപാറ റേഞ്ച് ഓഫീസർ ഹരീഷിൻ്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നതെന്നും, യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിക്കുമെന്നുവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. സാഫ് എന്ന…

മരം കടപുഴകി വീണ് വീട് തകർന്നു: വട്ടമേട്ടിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് , അപകടം നടന്നത് ഇന്ന് ഉച്ചയ്ക്ക്.

ചെറുതോണി: ശക്തമായ മഴയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വട്ടമേട് അമ്പലക്കുന്നിൽ അജയൻ രവിയുടെ വീടിന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരം വീണത്.സംഭവസമയത്ത് അജയന്റെയും കുടുംബാംഗങ്ങളുടെയും കുട്ടികൾ സ്കൂളിലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിൽ…

മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് പിന്തുണ; ഓപ്പറേഷൻ തൂഫാനെ അനുകൂലിച്ച് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലമീൻ. ചുരുളിയിൽ ചേർന്ന യോഗത്തിൽ ആണ് സർക്കാരിൻറെ മയക്കുമരുന്ന് പോരാട്ടത്തെ സംഘടന പിന്തുണച്ചത്.

കഞ്ഞിക്കുഴി:ഓപ്പറേഷൻ തൂഫാന് പിന്തുണ അർപ്പിച്ച് ഡി.കെ.എൽ.എം. അടിമാലി മേഖല ജനറൽ ബോഡി യോഗംദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലമീന്റെ (ഡി.കെ.എൽ.എം.) നേതൃത്വത്തിൽ അടിമാലി മേഖല ജനറൽ ബോഡി യോഗം ചുരുളി മുസ്ലിം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ചു. മേഖല വൈസ് പ്രസിഡന്റ് സി. എം.…

പൈനാവിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായി. പൈനാവ് അമൽജ്യോതി സ്കൂളിന് മുറ്റത്തേയ്ക്ക് ആണ് ജീപ്പ് മറിഞ്ഞത്.

ചെറുതോണി :പൈനാവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കോൺക്രീറ്റ് റോഡിലൂടെയുള്ള കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം…

തൊടുപുഴ വേർപെട്ടാൽ ഇടുക്കി വളരുമോ? പൈനാവും മലയോര മേഖലയും വികസന കേന്ദ്രങ്ങളാകുമെന്ന വിലയിരുത്തൽ ശക്തമാകുന്നു.

മൂവാറ്റുപുഴ ജില്ല രൂപീകരണം സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ പുതിയതല്ല. 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ കേരളത്തിൽ ഇനി ഒരു പുതിയ ജില്ല രൂപീകരിക്കുകയാണെങ്കിൽ അത് മൂവാറ്റുപുഴയായിരിക്കും , എന്ന പ്രസ്താവന നടത്തിയതോടെയാണ് വിഷയം സംസ്ഥാന രാഷ്ട്രീയത്തിൽ ഗൗരവമായി ഉയർന്നത്. പിന്നീട്…

ലക്ഷങ്ങളുടെ കുടിശ്ശിക കാരണം കൺസ്യൂമർഫെഡി ൻ്റെയും കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങൾ പിന്മാറിയപ്പോൾ ഏറ്റെടുത്ത ദൗത്യം, ഇടുക്കി മെഡിക്കൽ കോളേജിൽ 24 മണിക്കൂർ സേവനവുമായി നീതി മെഡിക്കൽ സ്റ്റോർ;ഈ സ്ഥാപനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തകർക്കാൻ ശ്രമമെന്ന് ആരോപണം.

ചെറുതോണി: വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക്, കൺസ്യൂമർഫെഡ്, ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശികയെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ പ്രവർത്തനത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് തങ്കമണി സർവീസ് സഹകരണ ബാങ്കിന്റെ…

സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്ക്; തടിയമ്പാട് ടൗണിൽ ദുർഗന്ധവും ആരോഗ്യഭീഷണിയും; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും രംഗത്ത്. തടിയമ്പാട് പകർച്ചവ്യാധി ഭീഷണിയിൽ.

ചെറുതോണി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം പതിവായി റോഡിലേക്ക് ഒഴുകുന്നത് പ്രദേശത്ത് ഗുരുതര ആരോഗ്യ-ശുചിത്വ പ്രശ്നമായി മാറിയിരിക്കുകയാണ്. തടിയമ്പാട് ടൗണിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടത്തിൽ നിന്നുള്ള മലിനജലമാണ് റോഡിന് കുറുകെ ഒഴുകി വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കും വഴിയാത്രക്കാർക്കും ദുരിതമുണ്ടാക്കുന്നത്. അസഹനീയമായ…

ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ടിപ്പർ പാഞ്ഞുകയറി; ബസ് സ്റ്റോപ്പ് തകർത്ത് മറിഞ്ഞ ലോറിക്കടിയിൽ പെട്ട് മൂന്ന് കുട്ടികൾ മരിച്ചു; കൊട്ടാരക്കര നീലേശ്വരത്ത് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത് ഇന്ന് പുലർച്ചെ.

കൊട്ടാരക്കര: ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് സംസ്ഥാനത്തെ നടുക്കിയ ദാരുണ അപകടം നടന്നത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ,മണ്ണ്…

ഗ്യാസ് ചോർന്ന് തീപിടിത്തം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. അപകടത്തിന് കാരണം ഗ്യാസ് കുറ്റികൾ മാറ്റുന്നതിനിടയിൽ ഉണ്ടായ ലീക്ക്.

കരിമ്പൻ: ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെ ഗ്യാസ് ചോർന്ന് തീപിടിത്തമുണ്ടായ സംഭവത്തിൽ അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കരിമ്പൻ കൊട്ടാരത്തിൽ ജോളി ജോസിനും മകൻ ജസ്റ്റിൻ (37) നുമാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്ന്…

You missed