Last Updated on 29 Jun 2026 • 5:53 AM by Openzone Online

കഞ്ഞിക്കുഴി:ഓപ്പറേഷൻ തൂഫാന് പിന്തുണ അർപ്പിച്ച് ഡി.കെ.എൽ.എം. അടിമാലി മേഖല ജനറൽ ബോഡി യോഗംദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലമീന്റെ (ഡി.കെ.എൽ.എം.) നേതൃത്വത്തിൽ അടിമാലി മേഖല ജനറൽ ബോഡി യോഗം ചുരുളി മുസ്ലിം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ചു. മേഖല വൈസ് പ്രസിഡന്റ് സി. എം. സിദ്ദീഖ് വഹബി അധ്യക്ഷത വഹിച്ച യോഗം മേഖല പ്രസിഡന്റ് ഡോ. അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് മയക്കുമരുന്ന് വിപത്തിനെതിരെ കേരള സർക്കാർ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബഹുമുഖ ബോധവത്കരണ–നിയമനടപടി പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക, ലഹരി ശൃംഖലകളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
യോഗത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ചുരുളി ഇമാം അബ്ദുൾ നാസർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് മാഹിൻ ബാദുഷ മൗലവി പദ്ധതിയുടെ വിശദീകരണം നടത്തി.അടിമാലി മേഖല സെക്രട്ടറി ഷിഹാദ് ബാഖവി, നിസാർ ബദരി, ജമാൽ മൗലവി, ക്ഷേമനിധി ചെയർമാൻ അഷ്റഫ് ഫൈസി, മേഖല ട്രഷറർ ഫരീദ് മന്നാനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സേവനം അനുഷ്ഠിക്കുന്ന നിരവധി അധ്യാപകർ യോഗത്തിൽ പങ്കെടുത്തു.
