ചെറുതോണിയിലെ കൊട്ടിക്കലാശത്തിൽ നിയോജകമണ്ഡല തല പരിപാടി നടത്തിയെങ്കിലും യുഡിഎഫിൽ ക്ഷീണം പ്രകടമാവുന്നു. ഉടുമ്പന്നൂർ, കരിമണ്ണൂർ മേഖലകളിൽ നിന്നുമുള്‍പ്പെടെ പ്രവർത്തകരെ എത്തിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ യുഡിഎഫ് പാളയത്തിന് കഴിയാത്തതിൽ നേതൃത്വത്തിലും അമർഷം.
പോളിംഗ് നടക്കാൻ 36 മണിക്കൂർ മാത്രം അവശേഷിക്കുമ്പോഴും യുഡിഎഫ് പാളയങ്ങളിൽ ആശങ്ക നിഴലിട്ടിരിക്കുകയാണ്. പ്രചരണ കാര്യങ്ങളിൽ ആദ്യ ദിവസങ്ങളിൽ മുൻതൂക്കം ലഭിച്ചെങ്കിലും പിന്നീട് യുഡിഎഫ് കിതച്ചു തുടങ്ങി. സ്ഥാനാർത്ഥിയുടെ നാട്ടിൽ നിന്ന് ആളുകളെ ഇറക്കി ആണ് പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചതെന്നതും…
