Last Updated on 31 Aug 2026 • 2:31 PM by Openzone Online

ചെറുതോണി: കഴിഞ്ഞ ഒരാഴ്ച കാലമായി വിവിധ പരിപാടികളോടെ നടന്നുവന്നിരുന്ന ഓണം ടൂറിസം വാരാഘോഷ പരിപാടികൾക്ക് ചെറുതോണിയിൽ സമാപനമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വർണ്ണോജ്വലമായ ഘോഷയാത്രക്ക് ശേഷം ചെറുതോണി ടൗണിൽ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് ഉത്ഘാടനം ചെയ്തു.
ഇടുക്കി എം. എൽ എ റോയി കെ പൗലോസ് അദ്ധ്യക്ഷനായിരുന്നു. റാലിയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച വരെ ചടങ്ങിൽ അനുമോദിച്ചു ജില്ലയിൽ വിവിധ ഇടങ്ങളിൽ നടന്ന തടി ചുമട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എൽദോസ് ബിജുവിനെ ക്യാഷ് അവാർഡ് നൽകി പ്രത്യേകം അനുമോദിച്ചു . ജില്ലാ കളക്ടർ ഡോക്ടർ ദിനേശൻ ചെറുവാട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്രമോൾ ജിന്നി വൈസ് പ്രസിഡണ്ട് എ പി ഉസ്മാൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ സാമൂഹ്യരാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

