OpenZone Banner

Last Updated on 31 Aug 2026 • 12:54 PM by Openzone Online

Advertisement

ചെറുതോണി: മണിയാറൻകുടി സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിനും ഇടവക തിരുനാളിനും കൊടിയേറി. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ വിവിധ പരിപാടികളോടെയാണ് തിരുനാൾ ആഘോഷിക്കുന്നത്.തിങ്കളാഴ്ച വൈകിട്ട് 4.30ന് ജപമാലയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഞ്ചിന് കൊടിയേറ്റ് നടന്നു. മുരിക്കാശ്ശേരി സെന്റ് മേരീസ് ചർച്ച് ഇടവക വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വടക്കേൽ തിരുനാൾ സന്ദേശം നൽകുകയും വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. കാഴ്ച സമർപ്പണം, സെമിത്തേരി സന്ദർശനം, ഉഴുന്നുവട നേർച്ച എന്നിവയും നടന്നു.സെപ്റ്റംബർ 5 വരെ എല്ലാ ദിവസവും വൈകിട്ട് 4.30ന് ജപമാലയും നൊവേനയും തുടർന്ന് വിവിധ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. സെപ്റ്റംബർ 6ന് വൈകിട്ട് 3.30ന് വാഹനവെഞ്ചരിപ്പും തുടർന്ന് ജപമാലയും വിശുദ്ധ കുർബാനയും നടക്കും.

സെപ്റ്റംബർ 7ന് വൈകിട്ട് 3.30ന് ജപമാലയും നൊവേനയും തുടർന്ന് വിശുദ്ധ കുർബാനയും പള്ളിസിറ്റി പന്തലിലേക്ക് പ്രദക്ഷിണവും ഉണ്ടായിരിക്കും.തിരുനാളിന്റെ സമാപന ദിവസമായ സെപ്റ്റംബർ 8ന് വൈകിട്ട് 3.30ന് തിരുനാൾ കർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള കർമ്മങ്ങൾക്ക് ശേഷം മണിയാറൻകുടി കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണം ദേവാലയത്തിൽ തിരിച്ചെത്തിയ ശേഷം വൈകിട്ട് 7.45ന് സമാപന ആശീർവാദവും 8.15ന് സ്നേഹവിരുന്നും നടക്കും. തുടർന്ന് വാദ്യമേളങ്ങളും ആകാശവിസ്മയവും ഒരുക്കിയിട്ടുണ്ട്.തിരുനാൾ ദിവസങ്ങളിൽ എഴുന്നള്ളിപ്പിനും അടിമവയ്ക്കുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. തോമസ് കുളമാക്കൽ, കൈക്കാരന്മാരായ ബെന്നി മാത്യു, സിജു മത്തായി എന്നിവർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed