OpenZone Banner

Last Updated on 30 Aug 2026 • 3:06 PM by Openzone Online

Advertisement

ചെറുതോണി: 15 വർഷം… ഏകദേശം ആറ് ലക്ഷം കിലോമീറ്റർ… യാത്രകളിൽ ഒപ്പം നിന്ന പ്രിയപ്പെട്ട വാഹനത്തെ കൈവിടുമ്പോൾ അതൊരു സാധാരണ വാഹന കൈമാറ്റമല്ലെന്ന് പറയുകയാണ് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ്.

ഷോറൂമിൽ നിന്ന് ഒപ്പം ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ ഒരു പരാതിയും പറയാതെ കൂടെ ഓടിയ KL 38 B 5252 ഇന്നോവയ്ക്ക് അദ്ദേഹം യാത്രയയപ്പ് നൽകി. DCC പ്രസിഡന്റായിരുന്ന കാലത്തും, തിരഞ്ഞെടുപ്പ് പര്യടനങ്ങളിലും, പിന്നീട് എംഎൽഎയായ ശേഷവും ഇടുക്കിയുടെ മലമടക്കുകളിലൂടെയും ഗ്രാമവഴികളിലൂടെയും നീണ്ട യാത്രകളിൽ ഈ ഇന്നോവ വിശ്വസ്തനായ യാത്രാപങ്കാളിയായിരുന്നു.

വാഹനം പുതിയൊരാളുടെ കൈകളിലേക്ക് കൈമാറിയതിന്റെ വിഷമം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുമ്പോൾ, ഏറെ വൈകാരികമായാണ് റോയി കെ. പൗലോസ് തന്റെ 15 വർഷത്തെ യാത്ര ഓർത്തെടുക്കുന്നത്.വാഹനങ്ങൾക്ക് ആത്മാവുണ്ടോ? എന്ന ചോദ്യവും അദ്ദേഹം കുറിപ്പിൽ ഉയർത്തുന്നു. 15 വർഷം ഒരുമിച്ച് സഞ്ചരിച്ചാൽ ഒരു ഇരുമ്പിനും നമ്മളോട് സ്നേഹം തോന്നുമെന്നും, നമുക്കും അതിനോട് സ്നേഹം തോന്നുമെന്നും അദ്ദേഹം പറയുന്നു.രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ തന്റെ വിഷമങ്ങളും സന്തോഷങ്ങളും വിജയങ്ങളും പരാജയങ്ങളും എല്ലാം പങ്കുവെച്ച നിശ്ശബ്ദ സാക്ഷിയായിരുന്നു ഈ ഇന്നോവ.

ഇടുക്കിയുടെ കയറ്റിറക്കങ്ങളിലൂടെ എണ്ണമറ്റ യാത്രകൾക്ക് കൂട്ടായിരുന്ന വാഹനത്തെ ഇന്ന് മറ്റൊരാൾക്ക് കൈമാറുമ്പോൾ, ഒരു വാഹനത്തോടല്ല, തന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തോടാണ് വിടപറയുന്നതെന്ന വികാരമാണ് റോയി കെ. പൗലോസിന്റെ കുറിപ്പിൽ നിറയുന്നത്.നന്ദി, KL 38 B 5252 എന്ന വാക്കുകളോടെയാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട യാത്രാസുഹൃത്തിന് വിട നൽകുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed