OpenZone Banner

Last Updated on 31 Aug 2026 • 1:10 PM by Openzone Online

Advertisement

ചെറുതോണി: എസ് ക്യൂബ് ഫ്ലവർ മാർട്ട് ആൻഡ് ലേസ് ഹൗസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഓണാഘോഷ സമ്മാന നറുക്കെടുപ്പ് നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കളം ഒരുക്കുന്നതിനും മറ്റുമായി സ്ഥാപനത്തിൽ നിന്ന് പൂക്കൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വാങ്ങിയവർക്കായാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നത്.

വിമുക്തഭടൻ ജിജി കാട്ടാംകോട്ടിൽ നറുക്കെടുപ്പ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം റോസ്മേരിക്കും രണ്ടാം സമ്മാനം കെ.എസ്.ഇ.ബി പൈനാവ് സെക്ഷൻ ഓഫീസിനും ലഭിച്ചു. ഓണാഘോഷ പരിപാടികളുമായി സഹകരിച്ച ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള എല്ലാവർക്കും സ്ഥാപന മാനേജ്മെന്റ് നന്ദി അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed