Author: Openzone Online

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം: കേരളത്തിൽ മഴ ശക്തമാകുമോ? ആഗസ്റ്റ് 11 മുതൽ 17 വരെ കാലാവസ്ഥയിൽ മാറ്റം എന്ന് IMD–KSEOC–KSDMAയുടെ അറിയിപ്പ്.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഓഗസ്റ്റ് 12-ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി…

റോഡിൽ ബോധരഹിതനായി കിടന്നയാളെ ഉപേക്ഷിച്ചില്ല: ജീവൻ രക്ഷിച്ചു… പിന്നാലെ 25,000 രൂപ പാരിതോഷികവും! ഇടുക്കിയിലെ പിതാവിനും മകനും ആദരം.

തൊടുപുഴ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ ബോധരഹിതനായി കിടന്നയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച പിതാവിനും മകനും കാളിയാർ പോലീസിന്റെ ആദരം. വണ്ണപ്പുറം സ്വദേശിയും വൈദ്യനുമായ പുതുപ്പറമ്പിൽ ബേബിയും 12 വയസ്സുകാരനായ മകൻ ആൽഫ്രട്ടുമാണ് മനുഷ്യത്വപരമായ ഇടപെടലിലൂടെ റെജികുമാറിന്റെ ജീവൻ രക്ഷിച്ചത്.2025…

അഞ്ചര കോടി രൂപ മുതൽമുടക്കി ജില്ലാ ആസ്ഥാനത്തുനിന്നും വനംവകുപ്പിന്റെ ഓഫീസ് മാറ്റാൻ നീക്കം. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ ഫണ്ടില്ല എന്ന് പറയുന്നവരുടെ ഈ നടപടി വിവാദമാകുന്നു.

ചെറുതോണി: മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ സോളാർ ഫെൻസിങ്ങും കിടങ്ങുകളും നിർമ്മിക്കാനുള്ള പദ്ധതികൾക്ക് വേണ്ടി ഫണ്ടുകൾ ചെലവഴിക്കാൻ തയ്യാറാകാതെ നിൽക്കുന്ന വനം വകുപ്പാണ്, കോടികൾ മുടക്കി ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓഫീസ് പീരുമേലിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഇടുക്കി പൈനാവ് വെള്ളാപ്പാറയിൽ പ്രവർത്തിക്കുന്ന…

ചെറുതോണിയിൽ ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ഓഗസ്റ്റ് 15 മുതൽ: സ്ഥിരം ഓഫീസ് എവിടെയെന്നതിൽ ആശയക്കുഴപ്പം ? ഡിവൈഎസ്പി ഓഫീസ് പൈനാവിലേക്കോ ?

ചെറുതോണി: ഇടുക്കി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം ഓഗസ്റ്റ് 15 മുതൽ ആരംഭിക്കും. കഞ്ഞിക്കുഴി, ഇടുക്കി പോലീസ് സ്റ്റേഷനുകളുടെ ചുമതലയിലായി പുതിയ സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു…

ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി വിൽപ്പന കയ്യോടെ പിടികൂടി പഞ്ചായത്ത് മെമ്പർ. ലഹരി ഉപയോഗിച്ച ശേഷം ഇവർക്കിടയിൽ സംഘർഷങ്ങൾ പതിവായതോടെയാണ് പഞ്ചായത്ത് മെമ്പർ നേരിട്ട് ഇറങ്ങി ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.

രാജാക്കാട്: ടൗണിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗവും സംഘർഷങ്ങളും പതിവാകുന്ന സാഹചര്യത്തിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വിൽപ്പനയ്‌ക്കെതിരെ ജനപ്രതിനിധിയുടെ ഇടപെടൽ. രാജാക്കാട് ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത…

ജന്തർ മന്തർ സമരത്തിലെ വിദ്യാർഥികളെ അധിക്ഷേപിച്ച കേസ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നും ഡിവൈസുകൾ കണ്ടെടുത്തു.

കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ പരാമർശിക്കുകയും ചെയ്ത കേസിൽ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.വിവാദ പരാമർശങ്ങൾ നടത്തിയതിന്റെ ദൃശ്യങ്ങൾ…

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പാകിസ്ഥാൻ വഴി റെയിൽപാത: ബദൽ റൂട്ടും പരിഗണനയിൽ.

മോസ്കോ: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് റെയിൽവേ വഴി ചരക്കുകൾ എത്തിക്കുന്ന പുതിയ ഗതാഗതപാതയുടെ സാധ്യത പരിശോധിക്കണമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി മാരത് ഖുസ്നുലിൻ. ബോസ്ഫറസ്, ഹോർമുസ് കടലിടുക്കുകളിലെ ഗതാഗത തടസ്സങ്ങളും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് റെയിൽ ബന്ധം വികസിപ്പിക്കണമെന്നാണ് ഖുസ്നുലിന്റെ…

മാസങ്ങളോളം ഫേസ്ബുക്ക്-ൽ നിന്ന് പോലീസിനെ വെല്ലുവിളിച്ച ആയങ്കിയുടെ ഡിജിറ്റൽ ഒളിവ് ഒടുവിൽ അവസാനിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിട്ടും യഥാർഥ ഒളിത്താവളം മറച്ചുവയ്ക്കാൻ കഴിഞ്ഞില്ല. കണ്ണൂർ നഗരത്തിലെ ഫ്‌ളാറ്റിൽ പോലീസ് വല മുറുകിയതോടെ മാസങ്ങൾ നീണ്ട ‘ആയങ്കി വേട്ട’യ്ക്ക് തിരശ്ശീല വീണു. പോലീസ് നീക്കങ്ങൾ ഇങ്ങനെ.

കണ്ണൂർ: പോലീസിന്റെ കണ്ണുവെട്ടിച്ച് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയുടെ ‘കളി’ ഒടുവിൽ കണ്ണൂരിൽ അവസാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെയും നിയമസംവിധാനത്തെയും നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുന്ന ആയങ്കിയെ കണ്ണൂർ ടൗണിലെ ഫ്‌ളാറ്റിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ…

മണ്ണിടിച്ചിൽ ഭീഷണിയിൽ തടിയമ്പാട് മഠത്തിൻകടവ്.2018ൽ ഉരുൾപൊട്ടിയ പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫീസറുടെ നിർദേശം.

ചെറുതോണി: മഠത്തിൻകടവ് ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ഭീഷണി. 2018ൽ ഉരുൾപൊട്ടിയ പ്രദേശത്താണ് വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയും രൂപപ്പെട്ടിരിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് താഴ്‌വശത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വില്ലേജ് ഓഫീസർ നിർദേശം നൽകി. തടിയമ്പാട് ടൗണിന് സമീപം അടിമാലി–കുമളി ദേശീയപാതയ്ക്ക്…

സഹകരണ മേഖല കാലത്തിനനുസരിച്ച് മാറണം സാങ്കേതിക വിദ്യയ്ക്കൊപ്പം പ്രവർത്തനങ്ങളും നവീകരിക്കണംഇടുക്കിയിൽ കാർഷിക-ടൂറിസം മേഖലകൾക്ക് വലിയ സാധ്യത എന്ന് കെ.വി. ശശി.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെറുതോണിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചെറുതോണി :കാലത്തിനനുസരിച്ച് സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ നവീകരിക്കണമെന്നും പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്നും കേരള പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശശി. സാമ്പത്തിക അച്ചടക്കത്തിലൂടെ സഹകാരികളുടെ വിശ്വാസം ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് സഹകരണ സ്ഥാപനങ്ങളും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട്…