Author: Openzone Online

കാശിയിലേക്ക് പോയി ദൈവസന്നിധിയിൽ കഴിയുമെന്ന് കത്തെഴുതി; പ്ലസ്ടു വിദ്യാർഥിയെ കാണാതായിട്ട് ഒമ്പത് ദിവസം — അന്വേഷണം കേരളത്തിന് പുറത്തേക്കും, എസ്.ഐ.ടി രൂപീകരിച്ചു.

കണ്ണൂർ: “ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയാം ” എന്നെഴുതിയ കത്ത് വീട്ടിൽ വച്ചശേഷം നാടുവിട്ട 17കാരനായ പ്ലസ്ടു വിദ്യാർഥിയെ കാണാതായിട്ട് ഒമ്പത് ദിവസം. പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി ശിവസൂര്യയെയാണ് (17) ആഗസ്റ്റ് ഏഴിന് ഉച്ചയോടെ…

ഇടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഓഫീസ് വഞ്ചിക്കവലയിൽ ?പുതിയ പോസ്റ്റിംഗ് ലഭിക്കാതായതോടെ സി.ഐമാർ ചൂണ്ടയിട്ട് നടക്കുന്നു എന്ന് പൊതുജന സംസാരം. പുതിയ ഓഫീസിലേക്കുള്ള സ്റ്റാഫുകളുടെ നിയമനവും ഇനിയും അനിശ്ചിതത്വത്തിൽ

ചെറുതോണി : ഭരണപരമായ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ പൈനാവ് ഡി-33 ക്വാർട്ടേഴ്സിൽ പ്രവർത്തിക്കേണ്ടിയിരുന്ന ഇടുക്കി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയം വഞ്ചിക്കവലയിലേക്ക് മാറ്റാനുള്ള നീക്കം പുരോഗമിക്കുന്നു. വഞ്ചിക്കവല കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സി-6 കെട്ടിടത്തിൽ സി.ഐ ഓഫീസിന്റെ ബോർഡും സ്ഥാപിച്ചു.…

സ്വാതന്ത്ര്യ സമര ചരിത്രത്തെ തമസ്കരിക്കാൻ ചിലർ ശ്രമിക്കുന്നു: രാജ്യത്തെ വെട്ടിമുറിച്ച നീറുന്ന ഓർമ്മകളാണ് ഓരോ സ്വാതന്ത്ര്യദിനത്തിലും ഭാരതീയർ പേറുന്നത്. ദേശീയ ഐക്യവും ദേശസ്‌നേഹവും ഉയർത്തിപ്പിടിച്ച് ചെറുതോണിയിൽ ബിജെപിയുടെ തിരംഗ യാത്ര.

ചെറുതോണി: സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയുമ്പോൾ വീർ സവർക്കറെ എങ്ങനെ മറക്കാൻ സാധിക്കുമെന്ന് ബിജെപി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീർ സവർക്കറുടെ പങ്ക് തമസ്കരിക്കാൻ ചിലരെങ്കിലും താൽപര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഓരോ സ്വാതന്ത്ര്യദിനവും…

ഇടുക്കി പോലീസ് സ്റ്റേഷനിൽ പുതിയ ചുമതലകൾ: സി.ഐയായി ടി.സി. മുരുകൻ ചുമതലയേറ്റു. ആതിര പവിത്രൻ വനിത സ്റ്റേഷനിലേക്ക്.

ചെറുതോണി :കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ടി.സി. മുരുകൻ ഇടുക്കി സി.ഐയായി ചുമതലയേറ്റു. നേരത്തെ ഇടുക്കി എസ്.ഐയായി സേവനമനുഷ്ഠിച്ചിരുന്ന ടി.സി. മുരുകൻ വീണ്ടും ഇടുക്കിയിലെത്തുന്നത് ശ്രദ്ധേയമാണ്. ഇടുക്കി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്ന ആതിര പവിത്രനെ വനിതാ പോലീസ്…

നെടുംകണ്ടത്ത് മകൻ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. മഴയുടെ ശബ്ദം മൂലം കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത് ഏറെ വൈകി.

നെടുംകണ്ടം: ഇടുക്കി നെടുംകണ്ടം എഴുകുംവയൽ പാറത്തറയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ലഹരിക്ക് അടിമയായിരുന്ന അജീഷ്…

കാർഷിക മേഖലയ്ക്ക് ഭീഷണിയായി ആനത്തൊട്ടാവാടി: നൈട്രജൻ ഉറപ്പിക്കുന്ന കവർ ക്രോപ്പായി ഉപയോഗിച്ചിരുന്ന ചെടി ഇന്ന് കർഷകർക്ക് ശാപമാകുന്നു. കോട്ടയം ജില്ലയിൽ ആദ്യമായി കണ്ടെത്തിയ ചെടി കൃഷിയിടങ്ങളിലേക്കോ ?

തിരുവനന്തപുരം:കൃഷിയിടങ്ങളിലും തരിശുഭൂമികളിലും അതിവേഗം പടർന്നുപിടിക്കുന്ന ആനത്തൊട്ടാവാടി കർഷകർക്ക് വലിയ ആശങ്കയാകുന്നു. Mimosa diplotricha എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ മുള്ളുള്ള അധിനിവേശ സസ്യം ഇടതൂർന്ന് വളർന്ന് മറ്റ് സസ്യങ്ങളെ മൂടുകയും അവയുടെ വളർച്ച തടയുകയും ചെയ്യുന്ന സ്വഭാവമുള്ളതാണ്. കൃഷിയിടങ്ങൾ, റോഡരികുകൾ, തരിശുഭൂമികൾ,…

80-ാം സ്വാതന്ത്ര്യദിനത്തിൽ ഇടുക്കി ജില്ലാതല സ്വാതന്ത്ര്യദിന ആഘോഷം ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും.

ഇടുക്കി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും. നാളെ രാവിലെ 8.40ന് പരേഡ് ഗ്രൗണ്ടിൽ വിവിധ വിഭാഗങ്ങൾ അണിനിരക്കും. ഇടുക്കി ഹെഡ്ക്വാർട്ടേഴ്‌സ് റിസർവ് ഇൻസ്‌പെക്ടർ ജമാൽ പി.എച്ച്. പരേഡ് കമാൻഡറാകും. രാവിലെ 9ന്…

മൂന്നാറിന്റെ ചരിത്രവും തോട്ടം തൊഴിലാളികളുടെ ജീവിതവും എഴുത്തിലൂടെ അടയാളപ്പെടുത്തിയ ഡോ. പ്രഭാഹരൻ കെ. മൂന്നാറിന് അംഗീകാരം. ഡോ. എൻ. ഗോപാലകൃഷ്ണൻ സ്മൃതി പുരസ്‌കാരം 2026-ന് ഡോ. പ്രഭാഹരൻ കെ. മൂന്നാർ അർഹനായി.

ഇടുക്കി:പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ്റെ പേരിൽ ഇടുക്കി ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയിരിക്കുന്ന സ്മൃതി പുരസ്കാരത്തിന് (2026) എഴുത്തുകാരൻ ഡോ.പ്രഭാഹരൻ കെ.മൂന്നാർ അർഹനായി.അധ്യാപകനും ഗവേഷകനുമായ പ്രഭാഹരൻ മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കിടയിൽ നിന്നും ഉയർന്നു വന്ന എഴുത്തുകാരനാണ്. മൂന്നാറിൻ്റെ ആത്മകഥ എന്ന്…

കെ.എസ്.ആർ.ടി.സി ബസിന് നേരെ മുട്ടയേറ് കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് നടന്ന വാഹന അപകടവും സംശയത്തിലേക്ക്.

ബംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ അജ്ഞാത സംഘം മുട്ടയെറിഞ്ഞു. ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു ബിഡ്തിയിൽ സംഭവം നടന്നത്. അഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് ഓടിക്കൊണ്ടിരുന്ന ബസിന് നേരെ മുട്ട എറിഞ്ഞതെന്നാണ് വിവരം.ആദ്യ മുട്ട ബസിൽ പതിച്ചതിന് പിന്നാലെ…

പൂർണ്ണ ഗർഭിണിയെ കൊന്ന കുറ്റത്തിൽ ഏലത്തോട്ടം സൂപ്പർവൈസർ കുറ്റക്കാരൻ. ശിക്ഷ ഈ മാസം 18ന് വിധിക്കും. 14 വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ ആണ് ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും നീതി ലഭിക്കുന്നത്.

ഇടുക്കി: എട്ടുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഏലത്തോട്ടം സൂപ്പർവൈസറായിരുന്ന പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 14 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധിയുണ്ടായത്. ശിക്ഷ ഈ മാസം 18ന് വിധിക്കും. 2012 ജനുവരി 3-നാണ് വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലെ…