Latest Post

ഇടുക്കിയുടെ മിടുക്കി അശ്വതി ജിജി ഇനി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. മുൻ എംഎൽഎ അനുവദിച്ച വികസന പദ്ധതികൾ മാറ്റിയെന്ന് ആരോപണം: സമരത്തിനൊരുങ്ങി കേരള കോൺഗ്രസ് എം ഇടുക്കി-തങ്കമണി- നാലുമുക്ക് റോഡിൽ പാണ്ടിപ്പാറയിലെ എസ് വളവ് അപകടക്കെണിയാകുന്നു. പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ.വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ. മണ്ണിടിച്ചിൽ ദുരന്തങ്ങളെ നേരിടാൻ സംയുക്ത മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. വാഴത്തോപ്പിൽ പോലീസും ഫയർഫോഴ്സും എൻഡിആർഎഫ് ചേർന്നാണ് മോക്ട്രിൽ നടത്തിയത്. കേരളത്തിൽ മഴയ്ക്ക് ശമനം: ഇടുക്കിയിലും മഴ കുറയുന്നു, നവംബർ ആദ്യവാരം വീണ്ടും ശക്തമാകാൻ സാധ്യത

എല്ലാ കണ്ണുകളും ഇടുക്കിയിലേക്ക് :കേരളത്തിന്റെ വൈദ്യുതി ഭദ്രതയുടെ ഹൃദയമായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സംഭരണശേഷി ഉയരുന്നത് നോക്കി കേരളം. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് ഒറ്റയ്ക്ക് സംഭാവന ചെയ്യുന്നത് ഇടുക്കി ജലവൈദ്യുത പദ്ധതിയാണ്. ഡാമിലെ ജലനിരപ്പ് ഉയരുന്നത് ആകാംക്ഷയോടെ വീക്ഷിക്കുകയാണ് കേരളം.

ചെറുതോണി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയിലെ നട്ടെല്ലാണ്. മഴയും ജലലഭ്യതയും അനുസരിച്ച് വ്യത്യാസമുണ്ടാകുമെങ്കിലും, കേരളത്തിന് ആവശ്യമായ വാർഷിക വൈദ്യുതിയുടെ ഏകദേശം 20 മുതൽ 30 ശതമാനം വരെ, അതായത് ഏകദേശം നാലിലൊന്ന്,…

കാലവർഷം ശക്തമാകും: ഓഗസ്റ്റ് 7 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് ഐ എം ഡി റിപ്പോർട്ട്, ഏതൊക്കെ ദിവസങ്ങളിലാണ് മഴ ശക്തമാകുന്നത് എന്ന് റിപ്പോർട്ടിൽ പരാമർശം.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 7 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മഴ, കാറ്റ്, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുന്ന കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ-മുന്നറിയിപ്പ് ഏജൻസിയായ ഐ…

പെരിയാർ കരകവിഞ്ഞൊഴുകി തടിയമ്പാട്ട് പതിനാലോളം കുടുംബങ്ങൾ ദുരിതത്തിൽ. വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഭാഗികമായി മുങ്ങി. പ്രശ്നത്തിന് ശാശ്വത പരിഹാരമായി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചെറുതോണി :കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട് മേഖലയിൽ പതിനാലോളം കുടുംബങ്ങൾ ദുരിതത്തിലായി. 2018-ലെ പ്രളയത്തിന് ശേഷം തടിയമ്പാട് പാലം പുനർനിർമിച്ചതോടെയാണ് മുസ്ലിം പള്ളിക്ക് സമീപമുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് എല്ലാ മഴക്കാലവും ദുരിതവും ആശങ്കയും പതിവായത്. പഞ്ചായത്തിലെ…

ഓടിക്കൊണ്ടിരുന്ന ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൻ്റെ ബസിന്റെ ടയർ തെറിച്ച് വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തടിയമ്പാട് ടൗണിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണം.

ചെറുതോണി: തടിയമ്പാട് ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിന്റെ ബസിന്റെ പിൻഭാഗത്തെ ടയർ തെറിച്ച് സമീപത്തെ കണിയാംകുടിയിൽ എർത്ത് മൂവേഴ്സിന്റെ ഓഫീസിലേക്ക് പാഞ്ഞുകയറി. ടയർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് തകർത്ത് അകത്തേക്ക് കയറിയത്.…

കീരിത്തോട്–പകുതിപാലം മേഖലയിൽ മരങ്ങളിൽ തങ്ങി കൂറ്റൻ പാറകൾ. യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും ജീവനു ഗുരുതര ഭീഷണി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാട്ടുകാർ.

ചെറുതോണി : കീരിത്തോടിനും പകുതിപാലത്തിനും ഇടയിലുള്ള അടിമാലി–കുമളി ദേശീയപാതയ്ക്ക് മുകളിലെ മലഞ്ചെരിവിൽ നിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ലുകൾ ചെറുമരങ്ങളുടെ ശിഖരങ്ങളിൽ തങ്ങിനിൽക്കുന്നത് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും ജീവനു വരെ ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ മരങ്ങളുടെ താഴ്ഭാഗത്തുകൂടിയാണ് ദേശീയപാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം രാത്രി…

ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ കെഎസ്‌യു–എസ്എഫ്ഐ സംഘർഷം; കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലി തർക്കം. കൊടിമരം സ്ഥാപിച്ചത് കെഎസ്‌യു പ്രവർത്തകർ. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

ചെറുതോണി: ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കെഎസ്‌യു–എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ഇടുക്കി പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കഴിഞ്ഞദിവസം രാത്രി ക്യാമ്പസിനുള്ളിലേക്ക്…

2020-ൽ 76 മരണം. ഈ വർഷം ഇതുവരെ 9 പേർ: പാമ്പുകടി മരണങ്ങൾ പൂജ്യത്തിലേക്ക് എന്ന ലക്ഷ്യവുമായി സംസ്ഥാനത്തിന്റെ പുതിയ കർമപദ്ധതി. പാമ്പുകളെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യജീവൻ സംരക്ഷിക്കാനും ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നു.

തിരുവനന്തപുരം: പാമ്പുവിഷബാധ മൂലമുള്ള മരണങ്ങൾ 2030-ഓടെ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രത്യേക കർമപദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. പാമ്പുവിഷബാധയെ വിജ്ഞാപിത രോഗമായി പ്രഖ്യാപിക്കുന്നതോടെ, പാമ്പുകടിയേറ്റ് ചികിത്സ തേടുന്ന എല്ലാ രോഗികളുടെയും വിവരങ്ങൾ ആശുപത്രികൾ ആരോഗ്യവകുപ്പിന് നിർബന്ധമായും കൈമാറണം. ഇതിലൂടെ കൃത്യമായ…

ചെറുതോണി–നേര്യമംഗലം റോഡിൽ കാർ 200 അടി താഴ്ചയിലേക്ക് മറിഞ്ഞു: നാല് പേർക്ക് പരിക്ക്തട്ടേക്കണ്ണിക്ക് സമീപം പെരിയാറ്റിലേക്ക് വീണ കാർ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തനം; രണ്ട് പേരുടെ നില ഗുരുതരം.

ചെറുതോണി : നേര്യമംഗലം ഇടുക്കി റോഡിൽ തട്ടേക്കണ്ണിക്ക് സമീപം കാർ നിയന്ത്രണം വിട്ട് 200 അടിതാഴ്ചയിൽ പെരിയാറ്റിലേക്കു മറിഞ്ഞു നാലു പേർക്കു പരിക്കേറ്റു ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി തോപ്രാംകുടിയിൽ നിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പറവൂർ സ്വദേശികൾ സഞ്ചരിച്ച…

മന്ത്രിയുടെ കഴിവില്ലായ്മയുടെ നേർചിത്രം: ചെറിയ മഴയിൽ പോലും ഇരുട്ടിലാഴ്ന്ന് മലയോര മേഖല, കെഎസ്ഇബിക്കെതിരെ ജനരോഷം ശക്തം. മണിയാറൻ കുടി ഭൂമിയാംകുളം മേഖലകളിൽ വൈദ്യുതി മുടക്കം പതിവ് കാഴ്ച്ച. 2018 ഓർത്തെടുത്ത് മലയോര ജനത.

ഇടുക്കി: ചെറിയ ചാറ്റൽമഴ പെയ്താൽ പോലും വൈദ്യുതി മുടങ്ങുന്ന സാഹചര്യം മലയോര മേഖലയിൽ പതിവാകുന്നതായി വ്യാപക പരാതി. ഭൂമിയാംകുളം, മണിയാറൻകുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആവർത്തിച്ചുള്ള വൈദ്യുതി തടസ്സമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇന്നലെ രാവിലെ മുതൽ നിലച്ച വൈദ്യുതി…

വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമം. ഇടുക്കിയിലെ പട്ടയഭൂമികളിലെ നിർമാണനിരോധനം പൂർണമായി നീങ്ങി: പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ. ആർഡിഒയുടെ അനുമതിയോടെ വീടുകളും വാണിജ്യ കെട്ടിടങ്ങളും നിർമിക്കാം. 90 ദിവസത്തിനുള്ളിൽ തീരുമാനം ഇല്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കും.

ചെറുതോണി: ഹൈക്കോടതി വിധിയെ തുടർന്ന് ഇടുക്കി ജില്ലയിൽ പട്ടയഭൂമികളിൽ ഏർപ്പെടുത്തിയിരുന്ന നിർമാണനിരോധനം നീക്കിയ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രാബല്യത്തിൽ. കഴിഞ്ഞ മാർച്ചിൽ മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അംഗീകരിച്ച് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും, തുടർന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ…

You missed