Last Updated on 30 Jul 2026 • 11:37 AM by Openzone Online

ചെറുതോണി : നേര്യമംഗലം ഇടുക്കി റോഡിൽ തട്ടേക്കണ്ണിക്ക് സമീപം കാർ നിയന്ത്രണം വിട്ട് 200 അടിതാഴ്ചയിൽ പെരിയാറ്റിലേക്കു മറിഞ്ഞു നാലു പേർക്കു പരിക്കേറ്റു ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി തോപ്രാംകുടിയിൽ നിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പറവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്..
പറവൂരിൽ നിന്നും തോപ്രാംകുടിയിലുള്ള ഒരുപള്ളിയിൽ . ജോലിക്കായി വന്നവരാണു കാറിലുണ്ടായിരുന്നതു്. മഴമൂലം പണി വേണ്ടന്നു വച്ച് തിരിച്ചു പോകുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ ഓടയിൽ ചാടി അവിടെ നിന്നും കയറ്റി പോകാൻ തുടങ്ങുമ്പോൾ പെരിയാറ്റിലേക്കു മറിയുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നു. രണ്ട് പേരുടെ നില ഗുരുതരം ആണ്.

പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കരിമണൽ പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആമ്പുലൻസിൽ കയറ്റി കോതമംഗലത്തെ ആശുപത്രിയിലേക്ക് എത്തിച്ച പ്രഥമ ശിശ്രൂഷ നൽകിയ ശേഷമാണ് കളമശേരിയിലേക്കു കൊണ്ടുപോയത് രക്ഷാപ്രവർത്തനത്തിന് തട്ടേക്കണ്ണി സ്റ്റേഷൻ സിഐ സുരേഷ് കുമാർ പി എം , എസ് ഐ.ബാബു വി. ബി ,സെൽവം സെബാസ്റ്റ്യൻ, ശശികുമാർ, രാജേഷ് കെ. ആർ. എന്നിവർ നേതൃത്വം നൽകി.
