പാമ്പുകൾക്ക് മോൻസിയോട് പകയോ? ആറാം തവണയും സർപ്പദംശനം ഏറ്റിട്ടും രക്ഷപ്പെട്ട തൊഴിലാളിയുടെ കഥ ശ്രദ്ധ നേടുന്നു. ഇടുക്കി പാണ്ടിപ്പാറയിൽ കൽക്കെട്ട് നിർമാണ ജോലിക്കിടെ ചെറുതോണി പെരുങ്കാല സ്വദേശി വെള്ളാക്കാട്ട് മോൻസി ജോർജ് (48) ക്കാണ് ഇന്ന് പാമ്പുകടിയേറ്റത്.
പാണ്ടിപ്പാറയിലെ ഒരു വീടിന്റെ പിൻവശത്ത് നടക്കുന്ന ജോലിക്കിടെയാണ് വാഴത്തോപ്പ് പെരിങ്കാ സ്വദേശി വെള്ളക്കാട്ട് മോൻസി ജോർജിന് പാമ്പുകടിയേറ്റത്. മോൻസിയെ കടിച്ചത് മൂർഖൻ പാമ്പാണ് എന്ന് തിരിച്ചറിഞ്ഞു. അഞ്ചുപേർ ചേർന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് സ്ഥലത്തേക്ക് ഒരു പാമ്പ് എത്തുകയായിരുന്നു. ഇതുകണ്ട മോൻസി…
