Category: Kerala

മന്ത്രിയുടെ കഴിവില്ലായ്മയുടെ നേർചിത്രം: ചെറിയ മഴയിൽ പോലും ഇരുട്ടിലാഴ്ന്ന് മലയോര മേഖല, കെഎസ്ഇബിക്കെതിരെ ജനരോഷം ശക്തം. മണിയാറൻ കുടി ഭൂമിയാംകുളം മേഖലകളിൽ വൈദ്യുതി മുടക്കം പതിവ് കാഴ്ച്ച. 2018 ഓർത്തെടുത്ത് മലയോര ജനത.

ഇടുക്കി: ചെറിയ ചാറ്റൽമഴ പെയ്താൽ പോലും വൈദ്യുതി മുടങ്ങുന്ന സാഹചര്യം മലയോര മേഖലയിൽ പതിവാകുന്നതായി വ്യാപക പരാതി. ഭൂമിയാംകുളം, മണിയാറൻകുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആവർത്തിച്ചുള്ള വൈദ്യുതി തടസ്സമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഇന്നലെ രാവിലെ മുതൽ നിലച്ച വൈദ്യുതി…

വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമം. ഇടുക്കിയിലെ പട്ടയഭൂമികളിലെ നിർമാണനിരോധനം പൂർണമായി നീങ്ങി: പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ. ആർഡിഒയുടെ അനുമതിയോടെ വീടുകളും വാണിജ്യ കെട്ടിടങ്ങളും നിർമിക്കാം. 90 ദിവസത്തിനുള്ളിൽ തീരുമാനം ഇല്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കും.

ചെറുതോണി: ഹൈക്കോടതി വിധിയെ തുടർന്ന് ഇടുക്കി ജില്ലയിൽ പട്ടയഭൂമികളിൽ ഏർപ്പെടുത്തിയിരുന്ന നിർമാണനിരോധനം നീക്കിയ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രാബല്യത്തിൽ. കഴിഞ്ഞ മാർച്ചിൽ മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അംഗീകരിച്ച് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും, തുടർന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ…

മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന ശബ്ദം. 2018-ലെ പ്രളയകാലത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയ സോയിൽ പൈപ്പിംഗ് പ്രതിഭാസമാണോ ഇത് എന്ന സംശയത്തിലാണ് വീട്ടുകാരും സമീപവാസികളും. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജിയോളജി, റവന്യൂ വകുപ്പുകൾക്ക് വിവരം കൈമാറി.

ചെറുതോണി :മണിയാറൻകുടി മുസ്ലിംപള്ളി സിറ്റിയിലെ ആറ്റുപുറത്ത് വീട്ടിൽ സൂനീർ എ.എസിന്റെ വീടുമുറ്റത്താണ് പുലർച്ചെ മുതൽ അസാധാരണമായ ശബ്ദം കേൾക്കുന്നത്. സൂനീറിന്റെ മാതാവ് കുഞ്ഞമ്മ സിദ്ദിഖ് ആദ്യം ശ്രദ്ധിച്ച ഈ ശബ്ദം ഭൂമിക്കടിയിലൂടെ ജലം ശക്തമായി ഒഴുകുന്നതിന് സമാനമായിരുന്നു.14 വർഷം മുൻപാണ് പുതുതായി…

സിലിണ്ടർ ഘടിപ്പിച്ച് അടുപ്പ് കത്തിക്കാൻ ശ്രമിച്ച വീട്ടുകാർക്ക് ലഭിച്ചത് ഗ്യാസല്ല, പച്ചവെള്ളം. ഇടുക്കി ജില്ലയിലെ മഞ്ഞപ്പാറയിൽ നിന്നാണ് ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരിമ്പനിലെ സിലിണ്ടർ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ഗ്യാസ് വിതരണത്തിലെ ഗുരുതര വീഴ്ചയെന്ന സംശയം ഉയർത്തുന്ന സംഭവം പുറത്തുവന്നത്

ഗാർഹിക പാചകവാതക സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം പച്ചവെള്ളം ലഭിച്ചാൽ ആരും ഞെട്ടിപ്പോകും. അത്തരമൊരു അപൂർവ സംഭവമാണ് ഇടുക്കി ജില്ലയിലെ മഞ്ഞപ്പാറയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരിമ്പനിൽ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സിലിണ്ടറിന്റെ സുരക്ഷയെയും…

പ്രതിക്കൂട്ടിൽ വനം വകുപ്പും സർക്കാരും ? സ്വന്തം പ്ലാവിലെ ചക്ക പറിച്ച് ഉപയോഗിക്കാൻ പോലും യോഗമില്ലാതെ കർഷകർ. കാട്ടാന ശല്യം മൂലം ചക്കകൾ പറിച്ച് കൊക്കയിൽ എറിയുകയാണ് കഞ്ഞിക്കുഴിയിലെ കർഷകർ.

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായതോടെ സ്വന്തം കൃഷിയുടെ ഫലം പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. പറമ്പിലെ പ്ലാവുകളിൽ കായ്ചുനിൽക്കുന്ന ചക്കകളാണ് കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണം എന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകർ ഇപ്പോൾ ലക്ഷങ്ങളുടെ നഷ്ടം…

മഴയുടെ മാന്ത്രികതയിൽ കുയിലിമല: മഴയും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ് കുയിലി മലയിൽ.

ചെറുതോണി :മഴമേഘങ്ങൾ തഴുകിയിറങ്ങുന്ന മലനിരകളും, കോടമഞ്ഞ് വിരിക്കുന്ന കാഴ്ചകളും, തണുത്ത കാറ്റും ചാറ്റൽമഴയും ചേർന്ന് ഇടുക്കിയിലെ കുയിലിമല വ്യൂ പോയിന്റ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറുകയാണ്. മഴക്കാലത്തിന്റെ ഭംഗി പൂർണമായി ആസ്വദിക്കാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് പൈനാവിന് സമീപമുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നത്.…

കഞ്ഞികുഴി പഞ്ചായത്തിലെ റവന്യൂ ഭൂമിയിൽ അവകാശമുന്നയിച്ച് വനം വകുപ്പ് നടത്തുന്ന ഇടപെടലുകൾ നാട്ടുകാർക്ക് തീരാതലവേദനയാകുകയാണ്. നാട്ടിലെ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി പതിവായി കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നാണ് പരാതി.

ഇടുക്കി:കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല–ഇടത്തോട് മേഖലകളിലാണ് അടുത്തിടെയായി വനം വകുപ്പ് സമാന്തര സർക്കാർ പോലെ പ്രവർത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. നഗരംപാറ റേഞ്ച് ഓഫീസർ ഹരീഷിൻ്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നതെന്നും, യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിക്കുമെന്നുവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. സാഫ് എന്ന…

മരം കടപുഴകി വീണ് വീട് തകർന്നു: വട്ടമേട്ടിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് , അപകടം നടന്നത് ഇന്ന് ഉച്ചയ്ക്ക്.

ചെറുതോണി: ശക്തമായ മഴയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വട്ടമേട് അമ്പലക്കുന്നിൽ അജയൻ രവിയുടെ വീടിന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരം വീണത്.സംഭവസമയത്ത് അജയന്റെയും കുടുംബാംഗങ്ങളുടെയും കുട്ടികൾ സ്കൂളിലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അജയനും കുടുംബാംഗങ്ങളും വീട്ടിനുള്ളിൽ…

പൈനാവിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്; വൻ ദുരന്തം ഒഴിവായി. പൈനാവ് അമൽജ്യോതി സ്കൂളിന് മുറ്റത്തേയ്ക്ക് ആണ് ജീപ്പ് മറിഞ്ഞത്.

ചെറുതോണി :പൈനാവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കോൺക്രീറ്റ് റോഡിലൂടെയുള്ള കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം…

ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ടിപ്പർ പാഞ്ഞുകയറി; ബസ് സ്റ്റോപ്പ് തകർത്ത് മറിഞ്ഞ ലോറിക്കടിയിൽ പെട്ട് മൂന്ന് കുട്ടികൾ മരിച്ചു; കൊട്ടാരക്കര നീലേശ്വരത്ത് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത് ഇന്ന് പുലർച്ചെ.

കൊട്ടാരക്കര: ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് സംസ്ഥാനത്തെ നടുക്കിയ ദാരുണ അപകടം നടന്നത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ,മണ്ണ്…

You missed