Last Updated on 27 Oct 2026 • 12:49 PM by Openzone Online

Advertisement

മറയൂർ: കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സ്വകാര്യ സർവീസ് ബസ് ഇടിച്ചുകയറി. അപകടത്തിൽ പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തെ മതിൽ തകരുകയും മുറ്റത്ത് സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെ 4.45ഓടെയായിരുന്നു അപകടം. ബസിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാന്തല്ലൂരിൽ രാത്രി നിർത്തിയിട്ടിരുന്ന ബസ് രാവിലെ അഞ്ചുമണിയോടെ സർവീസ് ആരംഭിക്കുന്നതിനായി ഡ്രൈവർ സ്റ്റാർട്ട് ചെയ്തശേഷം പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് ബസ് തനിയെ പിന്നിലേക്ക് നീങ്ങിയത്.

ഇറക്കത്തിലൂടെ ഏകദേശം 50 മീറ്ററോളം പിന്നിലേക്ക് നീങ്ങിയ ബസ് റോഡരികിലൂടെ സഞ്ചരിച്ച് കാന്തല്ലൂർ പഞ്ചായത്ത് ഓഫീസിന്റെ മതിൽ ഇടിച്ചുതകർത്ത ശേഷം മുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തെ മതിൽ തകരുകയും അവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പുലർച്ചെയായിരുന്നതിനാൽ ബസിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമുണ്ടായില്ല.

അപകടവിവരമറിഞ്ഞ് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉടൻതന്നെ സ്ഥലത്തെത്തി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *