Category: Crime

ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്നു നൽകിയതായി പരാതി. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് അധികൃതർ അനാസ്ഥ കാട്ടിയത്.

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. കുഞ്ഞിന്റെ കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ഫാർമസിയിൽ നിന്ന് ഇത്തരത്തിൽ മരുന്ന് ലഭിച്ചത്. കുഞ്ഞിന് നൽകുന്നതിന് മുമ്പ് കാലാവധി…

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും

തൊടുപുഴ: നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശിനി കുട്ടിയക്ക എന്ന റോസ്മേരി (46)യെയാണ് തൊടുപുഴ ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്.…

തട്ടിപ്പ് കേസിലെ പ്രതി തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിക്കുന്നു: നീതിവ്യവസ്ഥയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ.

തിരുവനന്തപുരം: സ്വന്തം ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ഒ ബൈ ഓസിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പുതിയ ആരോപണങ്ങളുമായി നടി ദിയ കൃഷ്ണ. കേസിൽ പ്രതികളായ മുൻ ജീവനക്കാരിൽ ഒരാൾ അടുത്തിടെ വിവാഹിതയാകുകയും ഇപ്പോൾ തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്നും ദിയ തന്റെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: ഒളിവിൽ പോയ പ്രതി പിടിയിൽ. പ്രതിയെ കഞ്ഞിക്കുഴി പോലീസിന് കൈമാറി.

കഞ്ഞിക്കുഴി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതിയെ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടി. വയനാട് പൊഴുതന സ്വദേശി വൈശാഖ് (22) ആണ് പിടിയിലായത്. കേസിനാസ്പദമായ സംഭവം 2024-ലാണ് നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ്…

ഒളിവിൽ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടി. പ്രതിയെ കരിമണ്ണൂർ പോലീസിന് കൈമാറി.

കരിമണ്ണൂർ: കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡ് പിടികൂടി കരിമണ്ണൂർ പോലീസിന് കൈമാറി. വയനാട് വാളാട് വില്ലേജ് വാളാട് ഭാഗം തെക്കേപ്പുറം വീട്ടിൽ സന്തോഷ് (50) ആണ് പിടിയിലായത്. കരിമണ്ണൂർ സ്വദേശിയായ സിജോ…

പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട്: കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അജ്മിൻ, മുഹമ്മദ് നിസാൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവർ അറസ്റ്റിൽ.

മൂന്നാർ: നീലക്കുറിഞ്ഞി കാണാനെത്തി പള്ളിവാസലിൽ മലമുകളിൽ സ്ഥാപിച്ച കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ നാലുപേർ അറസ്റ്റിൽ. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്മിൻ, പുതുപ്പാടി പെരുമ്പള്ളി സ്വദേശി മുഹമ്മദ് നിസാൻ, താമരശ്ശേരി…

തമിഴ്നാട്ടിൽ ലോട്ടറി ഇല്ല : കേരളത്തിൽ എത്തി പതിവായി ലോട്ടറി എടുത്തിട്ടും സമ്മാനം ഇല്ല-നിരാശ പൂണ്ട തമിഴ്നാട് സ്വദേശി ലോട്ടറി വ്യാപാരി ആയ യുവതിയെ കുത്തി.

സുൽത്താൻബത്തേരി: ലോട്ടറി ടിക്കറ്റെടുത്തിട്ടും സമ്മാനം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ലോട്ടറി കടയുടമയായ യുവതിക്ക് കുത്തേറ്റു. പൂങ്കാവനം ലോട്ടറി കടയുടമ വിനീത രജീഷ് (32) ആണ് ആക്രമണത്തിനിരയായത്. തമിഴ്നാട് പാട്ടവയൽ പഞ്ചോറ സ്വദേശി ശിവകുമാർ (44) ആണ് പിടിയിലായത്. കേരള–തമിഴ്നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്നിലായിരുന്നു…

ദുർമന്ത്രവാദം തടയാൻ കർശന നിയമം; 22 കുറ്റകൃത്യങ്ങൾ, ജീവപര്യന്തം വരെ ശിക്ഷദുർമന്ത്രവാദവും ആഭിചാരവും മനുഷ്യവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയാൻ കരട് ബിൽ സർക്കാരിന് സമർപ്പിച്ചു.

തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും ഉൾപ്പെടെയുള്ള മനുഷ്യവിരുദ്ധ ദുഷ്പ്രവർത്തനങ്ങൾ തടയുന്നതിനായി തയ്യാറാക്കിയ നിയമത്തിന്റെ കരട് വിദഗ്ധസമിതി സംസ്ഥാന സർക്കാരിന് കൈമാറി. 22 തരത്തിലുള്ള പ്രവൃത്തികളാണ് കുറ്റകൃത്യങ്ങളായി ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്.പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന…

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ — 5000 രൂപയും ആയുധങ്ങളും കണ്ടെടുത്തു.

അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ അടിമാലി പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ചിരട്ടക്കുന്ന് സ്വദേശി അൻസാർ (32) ആണ് അറസ്റ്റിലായത്. അടിമാലി എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ്…

പള്ളി സെമിത്തേരികളിൽ ഗ്രാനൈറ്റ് മോഷണം: കല്ലറകളിലെ സ്ലാബുകൾ കടത്തിയ മൂന്നംഗ സംഘം പിടിയിൽ.

പത്തനംതിട്ട: പള്ളി സെമിത്തേരികളിലെ കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ പോലും മോഷ്ടിച്ച മൂന്നംഗ സംഘം കീഴ്വായ്പൂര്‍ പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളിയിലെ വിവിധ പള്ളി സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച കേസിലാണ് മലയാളി സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ…