Last Updated on 01 Nov 2026 • 9:03 AM by Openzone Online

കട്ടപ്പന: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 24 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കട്ടപ്പന കല്ലുകുന്ന് മാളിയേക്കൽ വീട്ടിൽ നിയാസ് ജബ്ബാർ (40)നെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. കോടതി ജഡ്ജി ബിൽകുൽ ജി.ആർ. ആണ് ശിക്ഷ വിധിച്ചത്.
2024-ൽ കട്ടപ്പന പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ വീട്ടിൽ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് പ്രതി ഓട്ടോറിക്ഷയിൽ കയറ്റി കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്.
അന്നത്തെ കട്ടപ്പന പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.സി. മുരുകനാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.

