ചെളിവെള്ളത്തിൽ നനഞ്ഞൊലിച്ച യൂണിഫോമുമായി ക്ലാസിലിരിക്കേണ്ടി വരുന്ന കുട്ടികൾ: ഗിരിജ്യോതി സ്കൂൾ റോഡിന്റെ ദുരിതത്തിന് പരിഹാരമില്ല!
ചെറുതോണി: മഴ പെയ്തതോടെ ഗിരിജ്യോതിപ്പടി–ഗിരിജ്യോതി സ്കൂൾ റോഡിലൂടെയുള്ള യാത്ര കുട്ടികൾക്ക് ദുരിതമായി. വാഴത്തോപ്പ് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന റോഡ് തകർന്നുകിടക്കുന്നതിനാൽ മഴവെള്ളവും ചെളിയും നിറഞ്ഞ ഭാഗങ്ങളിലൂടെ ചവിട്ടിയാണ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്. റോഡിലെ വെള്ളക്കെട്ടിലൂടെ ഒരു കുട്ടി അതിസാഹസികമായി നടന്നുനീങ്ങുന്ന…
