Author: Openzone Online

സിപിഎം വാക്കുപാലിച്ചു. പിണറായി വിജയൻ താക്കോൽ കൈമാറി : ദേവപ്രിയയ്ക്ക് ഇനി സ്വന്തം സ്നേഹവീട്.

ചെറുതോണി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി നാടിന്റെ അഭിമാനമായി മാറിയ ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിന് സിപിഐ എം നൽകിയ വാഗ്ദാനം യാഥാർഥ്യമായി. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി സിപിഐ എം ജില്ലാ കമ്മിറ്റി നിർമ്മിച്ച ‘സ്നേഹവീടിന്റെ’ താക്കോൽദാനം…

ലഹരി ഉപയോഗിക്കുന്നവരെ സംഘടനയിൽ നിന്ന് പൂർണമായി മാറ്റിനിർത്തണം: തൊടുപുഴയിലെ സംഭവം വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ

തൃശ്ശൂർ: തുടർഭരണം സംഘടനയുടെ സമരവീര്യത്തെയും പ്രവർത്തനങ്ങളെയും പിന്നോട്ടടിച്ചെന്ന സ്വയംവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലെ സംഘടനാറിപ്പോർട്ട്. ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സമരോർജം കുറഞ്ഞുവെന്ന പൊതുവിമർശനത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന വിലയിരുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. യുവജന വിഷയങ്ങൾ ഏറ്റെടുത്ത് കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും സംഘടനയെ പുതിയ…

നക്സലൈറ്റ് മേഖലയിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടൽ ഉണ്ടായാൽ എന്തും സംഭവിക്കാവുന്ന സാഹചര്യം. എന്നിട്ടും പിന്തിരിയാൻ തയ്യാറാകാതെ പോലീസ് നടത്തിയ ഇടപെടലിൽ 13 കാരിയെ രക്ഷിക്കാൻ കേരള പോലീസിന് സാധിച്ചു. 4000 കിലോമീറ്റർ സഞ്ചരിച്ച് നടത്തിയ ദൗത്യം ഒടുവിൽ വിജയത്തിൽ.

കുറുപ്പംപടി: മേതലയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് സാഹസികമായി കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച് കുറുപ്പംപടി പൊലീസ്. നാലായിരത്തോളം കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളായ മാതാപിതാക്കളുടെ മകളെയാണ് കഴിഞ്ഞ…

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കൾ ഇടുക്കിയിൽ പിടിയിൽ : ലഹരിവസ്തുക്കൾ തൂക്കി വിൽപ്പന നടത്താൻ ഇലക്ട്രിക് ത്രാസുകൾ ഉൾപ്പെടെ ഉള്ള ഉപകരണങ്ങളും ആയിട്ടാണ് സംഘം പിടിയിൽ ആയത്.

തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. തേക്കിൻകാട്ടിൽ ഷിയാസ് ഷാജി (35), ചീങ്കല്ലേൽ അർഷിദ് ജബ്ബാർ (35), കാണിപ്പറമ്പിൽ നിഹാൽ ഷെഫീഖ്…

പന്നികെണിയുടെ കുരുക്ക് പുലിയുടെ വയറില്‍ മുറുകി, പിന്നാലെ വനം വകുപ്പിൻ്റെ മയക്കുവെടിയും: ജനവാസമേഖലയില്‍ ഇറങ്ങിയ പുലിക്ക് ദാരുണ അന്ത്യം – പന്നിക്ക് കെണിവെച്ചവൻ പ്രതിസ്ഥാനത്ത്.

കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ ജനവാസമേഖലയിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ വയനാട്ടിലേക്ക് മാറ്റുന്നതിനിടെ പ്രാഥമിക പരിശോധനകൾക്കായി ആറളത്ത് എത്തിച്ചപ്പോഴായിരുന്നു മരണം.കെണിയുടെ കുരുക്ക് വയറിന്റെ ഭാഗത്ത് മുറുകിയതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ…

ഓണം ടൂറിസം വാരാഘോഷം ജില്ലാതല ഉദ്ഘാടനം നാളെ ചെറുതോണിയിൽ. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

ചെറുതോണി :ഇടുക്കി ജില്ലയിൽ സംസ്ഥാന ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി വിപുലമായ ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. ടൂറിസം വകുപ്പ് അനുവദിച്ച 15.5 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വ്യാപാരി സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ്…

ചെറുതോണിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നോക്കുകുത്തിയാകുന്നു. അനധികൃത പാർക്കിങ്ങുകൾ മൂലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലേക്ക് കയറാൻ ആളുകൾക്ക് കഴിയാത്ത സാഹചര്യം.

ചെറുതോണി പാപ്പൻസ് ഹോട്ടലിന് സമീപത്തുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ. ചെറുതോണി: പാപ്പൻസ് ഹോട്ടലിന് സമീപം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് പരാതി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസുകൾ…

കുട്ടികളെ സുരക്ഷിതമാക്കി: പിന്നാലെ കുഴഞ്ഞുവീണ ഡ്രൈവർക്ക് ദാരുണാന്ത്യം

ആലുവ : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ വാൻ റോഡരികിൽ സുരക്ഷിതമായി ഒതുക്കിനിർത്തി കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുന്നത്തേരി എസ്.എൻ.ഡി.പി റോഡിലായിരുന്നു സംഭവം.കമ്പനിപ്പടി ഫസ്റ്റ് ക്രൈ ഇന്റലിജൻസ് പ്രീ സ്കൂൾ വാഹനത്തിന്റെ…

സൂപ്പർ എൽനിനോയിലേക്ക് കാലാവസ്ഥ: നവംബർ–ഡിസംബറിൽ ശക്തി കൂടും. കേരളത്തിലും തീവ്ര കാലാവസ്ഥ ഉണ്ടാവും. പ്രശ്നങ്ങൾ ആരംഭിക്കുന്നത് ഇങ്ങനെ….

തിരുവനന്തപുരം: ഈ വർഷം അവസാനത്തോടെ ശക്തമായ എൽനിനോ പ്രതിഭാസം രൂപപ്പെടാനുള്ള സാധ്യത വർധിക്കുന്നതായി അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ സമുദ്രോപരിതല താപനില ഉയരുന്നതാണ് എൽനിനോയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ്–ഒക്ടോബർ കാലയളവിൽ പ്രതിഭാസം ശക്തിപ്പെടുകയും നവംബർ–ഡിസംബർ മാസങ്ങളിൽ…

മുത്തശ്ശനെ കൊല്ലാൻ മാസങ്ങൾ നീണ്ട ആസൂത്രണം : ആദ്യം വിഷം നൽകി കൊല്ലാൻ പദ്ധതി, പിന്നെ വാഹനാപകടമാക്കാനും ശ്രമം, ഒടുവിൽ നടപ്പാക്കിയത് മറ്റൊരു പ്ലാൻ — കരുവാറ്റയിൽ നിന്ന് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്

ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘത്തെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പതിമൂന്നുകാരിയുടെ നേതൃത്വത്തിൽ കൊലപാതകത്തിന് മാസങ്ങൾക്കു മുമ്പേ ആസൂത്രണം ആരംഭിച്ചിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പുറത്തുവന്ന വിവരങ്ങൾ. ആദ്യം ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനായിരുന്നു പദ്ധതി. അത് ഉപേക്ഷിച്ചതിന്…

You missed